നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​ത്തിയ പ​രി​ശോ​ധ​നയിൽ ഒ​ന്‍​പ​ത് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ്
Thursday, June 13, 2024 6:38 AM IST
നെ​ടു​മ​ങ്ങാ​ട് : നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രോ​ഗ്യ വി​ഭാ​ഗം ന​ഗ​ര​ത്തി​ലെ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.

ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ ഒ​ന്‍​പ​ത് സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി. വാ​ളി​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ന​സീ​ര്‍ ഹോ​ട്ട​ലി​ലെ മ​ലി​ന​ജ​ലം തൊ​ട്ട​ടു​ത്തു​ള്ള ജ​ല​സ്രോ​ത​സി​ല്‍ ഒ​ഴു​ക്കി​വി​ടു​ന്ന​താ​യും പാ​ച​കം ചെ​യ്യു​ന്ന അ​ടു​പ്പി​ല്‍ പ്ലാ​സ്റ്റി​ക് ക​ത്തി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.

വാ​ളി​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സീ​ന​ത്ത് ബേ​ക്ക​റി, ഐ​ഷാ ബേ​ക്കേ​ഴ്‌​സ് ട്രെ​ന്‍​ഡ്‌​സ്, റ​ഹ്മ​ത്ത് ഹോ​ട്ട​ല്‍, പി​ജെ​ജെ ഫ്രൂ​ട്‌​സ്, വി​നാ​യ​ക ഹോ​ട്ട് ചി​പ്‌​സ് എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ന്നും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ക​വ​റ്, പേ​പ്പ​ര്‍ ക​പ്പ് എ​ന്നി​വ പി​ടി​ച്ചെ​ടു​ത്തു. വാ​ളി​ക്കോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന റൈ​ഫ് റ​സ്റ്റോ​റ​ന്‍റി​ല്‍ നി​ന്നും പ​ഴ​കി​യ മാം​സം പി​ടി​ച്ചെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത 40-കി​ലോ പ​ഴ​കി​യ മാം​സ​വും പ​ഴ​ക്കം​ചെ​ന്ന എ​ണ്ണ​യും നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ഉ​ത്പ്പ​ന്ന​ങ്ങ​ളും പി​ന്നീ​ട് ന​ശി​പ്പി​ച്ചു.

ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ആ​രോ​ഗ്യ​വി​ഭാ​ഗം നി​ര​ന്ത​ര പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി വ​രി​ക​യാ​ണ്.
നി​ര​വ​ധി ഹോ​ട്ട​ലു​ക​ള്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കു​ക​യും ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടും ഹോ​ട്ട​ലു​ക​ളു​ടെ ക്ര​മ​ക്കേ​ടി​ന് പ​രി​ഹാ​ര​മാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.

ഒ​രി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി​യ ഹോ​ട്ട​ലു​ക​ളി​ല്‍​പ്പോ​ലും വീ​ണ്ടും വീ​ണ്ടും പ​ഴ​യ​തു​ത​ന്നെ ആ​വ​ര്‍​ത്തി​ക്ക​പ്പെ​ടു​ക​യാ​ണ്.