കൊച്ചി: കാലിക്കട്ട് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റ് സ്റ്റുഡന്റ്സ് യൂണിയന് തെരഞ്ഞെടുപ്പ് അസാധുവാക്കി പുതിയ തെരഞ്ഞെടുപ്പിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി.
ചെയര്മാന് സ്ഥാനാര്‍ഥിയായിരുന്ന രണ്ടാംവര്‍ഷ എംഎ വിദ്യാര്‍ഥി എസ്.ആര്. ഹരികൃഷ്ണൻ നല്കിയ ഹര്‍ജി ജസ്റ്റീസ് വി.ജി. അരുണ്‍ ഇന്നു പരിഗണിക്കാന്‍ മാറ്റി.
വോട്ടെണ്ണലിനിടെ ബാലറ്റ് പേപ്പറുകളില്‍ വരണാധികാരിയുടെകൂടി പങ്കാളിത്തത്തോടെ ക്രമക്കേട് നടത്തിയെന്നതടക്കമുള്ള ആരോപണമുന്നയിച്ചാണു ഹര്‍ജി. വോട്ടെണ്ണല്‍ സമയത്ത് ഒരു സംഘം വിദ്യാര്‍ഥികള്‍ ഔദ്യോഗിക സീലോ വരണാധികാരിയുടെ ഒപ്പോ സീരിയല്‍ നമ്പറോ ഇല്ലാത്ത അനധികൃത ബാലറ്റ് പേപ്പറുകള്‍ വോട്ട് ചെയ്ത യഥാര്‍ഥ ബാലറ്റ് പേപ്പറുകള്‍ക്കൊപ്പം കൂട്ടിക്കലര്‍ത്തി ക്രമക്കേട് നടത്തിയതായി ഹര്‍ജിയില്‍ പറയുന്നു.
Tags : Calicut University