തിരുവനന്തപുരം: ഭക്ഷണം റേഷന്‍ അരിയും പയറും. ഓടിയത് അധ്യാപകര്‍ സമ്മാനിച്ച സ്പൈക്കിട്ട്. വേദനകളും വിഷമതകളും കടിച്ചമര്‍ത്തിയ ഓട്ടത്തില്‍ മൂന്നു സ്വര്‍ണവുമായി സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഹാട്രിക് സ്വര്‍ണവുമായി പാലക്കാട് വടവന്നൂര്‍ വിഎംഎച്ച്എസിലെ നിവേദ്യ കലാധര്‍ മടങ്ങി... 2025 സ്കൂള്‍ ഒളമ്പിക്സില്‍ ട്രിപ്പിള്‍ ഗോള്‍ഡ് നേടുന്ന രണ്ടാമത്തെ താരമാണ് നിവേദ്യ.
400 മീറ്റര്‍ (57.06), 800 മീറ്റര്‍ (2:11.13), 1500 മീറ്റര്‍ (4:46.80) എന്നീ ഇനങ്ങളിലാണ് നിവേദ്യയുടെ സ്വര്‍ണനേട്ടം. തേന്‍കുറിശിയിലെ സൂര്യകിരന്‍ അത് ലറ്റിക്സ് അക്കാദമിയില്‍ അജയകുമാറിന്റെ കീഴിലായിരുന്നു നിവേദ്യയുടെ പരിശീലനം.
സാമ്പത്തിക ബുദ്ധിമുട്ടുള്ള പശ്ചാത്തലത്തില്‍ നിന്നാണ് നിവേദ്യ വരുന്നത്. ആശ്രമ ജീവനക്കാരിയായ അമ്മ ശാന്തിയാണ് ആകെയുള്ള ആശ്രയം. നാട്ടിലെ അമ്പലഗ്രൗണ്ടിലായിരുന്നു നിവേദ്യയുടെ പരിശീലനം കൂടുതലും. ഇടയ്ക്ക് മെഡിക്കല്‍ കോളജ് ഗ്രൗണ്ടിലും പരിശീലനം നടത്തിയിരുന്നു. നിവേദ്യക്ക് ഐസ്ക്രീംനോട് വല്യ ഇഷ്ടമായിരുന്നു.
പക്ഷേ, മത്സരത്തിനായി അത് ഒഴിവാക്കണമെന്ന് കോച്ച് പറഞ്ഞു. മത്സരം കഴിഞ്ഞ് വിജയം സ്വന്തമാക്കിയപ്പോള്‍ പറഞ്ഞ ആദ്യ ആഗ്രഹവും ഐസ്ക്രീം കഴിക്കണം എന്നാത്. മൂന്നു സ്വര്‍ണം വാങ്ങിയ പ്രിയ ശിക്ഷ്യയ്ക്ക് മൂന്ന് ഐസ്ക്രീമുകളാണ് കോച്ച് അജയകുമാര്‍ വാങ്ങി നല്‍കിയത്.
Tags : State School Sports fest