x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ദൈ​വ​ദാ​സ​ൻ​ കാ​ട്ട​റാ​ത്ത് വ​ർ​ക്കി അ​ച്ച​ന് നക്ഷത്രശോഭ: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി


Published: October 25, 2025 06:57 AM IST | Updated: October 25, 2025 06:57 AM IST

വൈ​ക്കം: നി​ല​ത്ത് വീ​ണ​ടി​ഞ്ഞ ഗോ​ത​മ്പു​മ​ണി​പോ​ലെ ശ്രേ​ഷ്ഠ​വും സൗ​മ്യ​വു​മാ​യ ജീ​വി​ത​മാ​യി​രു​ന്നു ദൈ​വ​ദാ​സ​ൻ കാ​ട്ട​റാ​ത്ത് വ​ർ​ക്കി അ​ച്ച​ന്‍റേ​തെ​ന്ന് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ​ാ സ്ഥാ​പ​ക​നും തോ​ട്ട​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി​യു​ടെ ആ​രം​ഭ​ക​നു​മാ​യ ദൈ​വ​ദാ​സ​ൻ കാ​ട്ട​റാ​ത്ത് വ​ർ​ക്കി അ​ച്ച​ന്‍റെ 94-ാം ച​ര​മ​വാ​ർ​ഷി​കാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് തോ​ട്ട​കം സെ​ൻ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മാ​ർ​ ജോ​സ​ഫ് പാം​പ്ലാ​നി.

കാ​ട്ട​റാ​ത്ത് വ​ർ​ക്കി അ​ച്ച​ന്‍റെ ഓ​ർ​മ ന​ക്ഷ​ത്രശോ​ഭ​യു​ള്ള​താ​ണെ​ന്നും അ​ത് കൂ​ടു​ത​ൽ ന​ന്മ ചെ​യ്യാ​ൻ പ്ര​ചോ​ദ​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് ജ​പ​മാ​ല​യോ​ടെ​യാ​ണ് അ​നു​സ്മ​ര​ണച്ചട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഫാ. ​റോ​യി​ വാ​ര​ക​ത്ത് വി​സി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ വ​ച​നശു​ശ്രൂ​ഷ​യും ഫാ. ​ആ​ന്‍റണി ത​ച്ചേ​ത്തു​കു​ടി വി​സി​യു​ടെ കാ​ർ​മി​ക​ത്വ​ത്തി​ൽ സൗ​ഖ്യാ​രാ​ധ​ന​യും ന​ട​ന്നു. ​ഉ​ച്ച​യ്ക്ക് 12.45ന് ​ക​ബ​റി​ട​ത്തി​ൽ പ്രാ​ർ​ഥ​ന, സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം എ​ന്നി​വ​യോ​ടെ ചട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.​

ച​ര​മ വാ​ർ​ഷി​കാ​ച​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് വി​ൻ​സെ​ൻ​ഷ്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ൻ സു​പ്പീ​രി​യ​ർ ജ​ന​റ​ൽ ഫാ. ​പോ​ൾ പു​തു​വ വി​സി, തോ​ട്ട​കം ആ​ശ്ര​മം സു​പ്പീ​രി​യർ ഫാ. ​ആ​ന്‍റ​ണി കോ​ല​ഞ്ചേ​രി, തോ​ട്ട​കം സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് പ​ള്ളി വി​കാ​രി ഫാ.​ വ​ർ​ഗീ​സ് മേ​നാ​ച്ചേ​രി വി​സി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Mar Joseph Pamplani Kottayam

Recent News

Up