കുലശേഖരമംഗലം ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിൽ നടന്ന ശാസ്ത്രോത്സവത്തിൽ വിദ്യാർഥികൾ കളിമണ്ണിൽ മെനയുന്ന രൂപങ്ങൾ നോക്കിക്കാണുന്ന സി.കെ. ആശ എംഎൽ
വൈക്കം:കുരുന്നുകളുടെ ഭാവനയും പ്രതിഭാവിലാസവും കരവിരുതും സമന്വയിച്ച നിർമിതികളാൽ ശ്രദ്ധേയമായി വൈക്കം ഉപജില്ലാ ശാസ്ത്രോത്സവം. കളിമണ്ണിലും മുളയിലും മെറ്റലിലും തുണിയിലുമടക്കം കുട്ടികൾ തീർത്ത നിർമിതികൾ മുതിർന്നവരെയും വിസ്മയഭരിതരാക്കി.
കുലശേഖരമംഗലം ഗവൺമെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ, കുലശേഖരമംഗലം ഗവൺമെന്റ് എല്‍പി സ്കൂൾ എന്നിവടങ്ങളിലായി നടന്ന ശാസ്ത്രോത്സവത്തിൽ വൈക്കം ഉപജില്ലയിലുള്ള 69 സ്കൂളുകളിലെ എല്‍പി വിഭാഗം മുതല്‍ ഹയര്‍ സെക്കന്‍ഡറിതലം വരെയുള്ള 2500 വിദ്യാര്‍ഥികള്‍ മേളയിൽ പങ്കെടുത്തു.
സി.കെ. ആശ എംഎൽഎയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും വിദ്യാർഥികളുടെ സൃഷ്ടികൾ കാണാൻ എത്തിയതോടെ ശാസ്ത്രമേള ഉത്സവസാന്ദ്രമായി.
Tags : Science Fair Kottayam