x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഗു​ണ്ടാ ബ​ന്ധം: അ​ച്ച​ട​ക്കന​ട​പ​ടി​ക്കു നി​ർ​ദേ​ശി​ച്ച 14 പോ​ലീ​സു​കാ​രും സ​ർ​വീ​സി​ൽ


Published: October 24, 2025 10:36 PM IST | Updated: October 24, 2025 10:36 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഗു​​​ണ്ടാ ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സം​​​സ്ഥാ​​​ന​​​ത്തെ 14 പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഇ​​​പ്പോ​​​ഴും സ​​​ർ​​​വീ​​​സി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​യി രേ​​​ഖ​​​ക​​​ൾ.

ഗു​​​ണ്ട​​​ക​​​ളു​​​മാ​​​യി ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ പി​​​രി​​​ച്ചു​​വി​​​ടു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഓ​​​രോ യോ​​​ഗ​​​ത്തി​​​ലും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് ഇ​​​വ​​​രെ​​​ല്ലാം സ​​​ർ​​​വീ​​​സി​​​ൽ തു​​​ട​​​രു​​​ന്ന​​​താ​​​യി ക​​ണ്ടെ​​ത്തി​​യ​​ത്.

ഷാ​​​ഫി പ​​​റ​​​ന്പി​​​ൽ എം​​​പി​​​യെ മ​​​ർ​​​ദി​​​ച്ച​​​തെ​​​ന്നു പ​​​ര​​​സ്യ​​​മാ​​​യി പ​​​റ​​​ഞ്ഞ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ അ​​​ഭി​​​ലാ​​​ഷ് ഡേ​​​വി​​​ഡും പി​​​രി​​​ച്ചു​​വി​​​ട​​​ണ​​​മെ​​​ന്നു ശി​​​പാ​​​ർ​​​ശ ചെ​​​യ്ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്.

ഡി​​​വൈ​​​എ​​​സ്പി ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള ര​​​ണ്ടു പേ​​​രും ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള ര​​​ണ്ടു​​​പേ​​​രും എ​​​സ്ഐ ത​​​സ്തി​​​ക​​​യി​​​ലെ ഒ​​​രാ​​​ളും ഗ്രേ​​​ഡ് എ​​​സ്ഐ​​​മാ​​​രാ​​​യ മൂ​​​ന്നു പേ​​​രും ഒ​​​ന്നു വീ​​​തം ഗ്രേ​​​ഡ് എ​​​എ​​​സ്ഐ, എ​​​എ​​​സ്ഐ​​​യും പ​​​ട്ടി​​​ക​​​യി​​​ലു​​​ണ്ട്. സി​​​പി​​​ഒ, സീ​​​നി​​​യ​​​ർ സി​​​പി​​​ഒ ത​​​സ്തി​​​ക​​​യി​​​ലു​​​ള്ള നാ​​​ലുപേ​​​രും ഗു​​​ണ്ടാ- പോ​​​ലീ​​​സ് ബ​​​ന്ധ​​​ത്തി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണ്.

Tags : Goon gang policemen disciplinary action

Recent News

Up