x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ടെ​​റി​​ട്ടോ​​റി​​യ​​ൽ ആ​​ർ​​മി​​യി​​ൽ 1426 സോ​​ൾ​​ജി​​യ​​ർ


Published: October 24, 2025 01:29 PM IST | Updated: October 24, 2025 01:33 PM IST

ടെ​​റി​​ട്ടോ​​റി​​യ​​ൽ ആ​​ർ​​മി​​യി​​ൽ സോ​​ൾ​​ജി​​യ​​ർ ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി, ക്ലാ​​ർ​​ക്ക്, ട്രേ​​ഡ്‌​​സ്മാ​​ൻ വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ അ​​വ​​സ​​രം. കേ​​ര​​ളം ഉ​​ൾ​​പ്പെ​​ടു​​ന്ന ദ​​ക്ഷി​​ണ ക​​മാ​​ൻ​​ഡ് ഗ്രൂ​​പ്പ് ഹെ​​ഡ്‌​​ക്വാ​​ർ​​ട്ടേ​​ഴ്സി​​നു കീ​​ഴി​​ലെ വി​​വി​​ധ ഇ​​ൻ​​ഫ​ന്‍റ​​റി ബ​​റ്റാ​​ലി​​യ​​നു​​ക​​ളു​​ടെ യൂ​​ണി​​റ്റു​​ക​​ളി​​ലാ​​യി 1426 ഒ​​ഴി​​വു​​ക​​ളി​​ലേ​​ക്കാ​​ണ് റി​​ക്രൂ​‌​ട്ട്മെ​​ന്‍റ്.

മ​​ഹാ​​രാ​​ഷ്‌​ട്ര​​യി​​ലെ കോ​​ലാ​​പുർ, ദേ​​വാ​​ലി, തെ​​ല​​ങ്കാ​​ന​​യി​​ലെ സെ​​ക്ക​​ന്ത​​രാ​​ബാ​​ദ്, ക​​ർ​​ണാ​​ട​​ക​​യി​​ലെ ബെ​​ള​​ഗാ​​വി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​വം​​ബ​​ർ 15 മു​​ത​​ൽ ഡി​​സം​​ബ​​ർ ഒ​​ന്നു​വ​​രെ​​യാ​ണു ​സ​​തേ​​ൺ സോ​​ണി​​ലെ ഇ​​ൻ​​ഫ​​ന്‍റ​​റി ബ​​റ്റാ​​ലി​യ​​നു​​ക​​ളു​​ടെ റി​​ക്രൂ​​ട്ട്‌​​മെ​ന്‍റ്. സേ​​ന​​യു​​ടേ​​തു​​പോ​​ലെ സ്ഥിരം നി​​യ​​മ​​ന​​മ​​ല്ല. വോ​​ള​ന്‍റ​റി ഓ​​ർ​​ഗ​​നൈ​​സേ​ഷ​​നാ​​യ ടെ​​റി​​ട്ടോ​​റി​​യ​​ൽ ആ​​ർ​​മി​​യി​​ൽ പാ​​ർ​‌​ട്ട് ടൈം ​​സേ​​വ​​ന​​ത്തി​​നാ​​ണ് അ​​വ​​സ​​രം.

ത​​സ്‌​​തി​​ക​​യും ഒ​​ഴി​​വും: സോ​​ൾ​​ജി​​യ​​ർ -ജ​​ന​റ​​ൽ ഡ്യൂ​​ട്ടി (1372 ഒ​​ഴി​​വ്), സോ​​ൾ​​ജി​​യ​​ർ ക്ലാ​​ർ​​ക്ക് (7), സോ​​ൾ​​ജി​​യ​​ർ - ഷെ​​ഫ് ക​​മ്യൂ​​ണി​​റ്റി (19), സോ​​ൾ​​ജി​​യ​​ർ -ഷെ​​ഫ് സ്പെ​​ഷ​​ൽ (3), സോ​​ൾ​​ജി​യ​​ർ - മെ​​സ് കു​​ക്ക് (2), സോ​​ൾ​​ജി​​യ​​ർ - ഇ​​ആ​​ർ (3), സോ​​ൾ​​ജി​​യ​​ർ - സ്റ്റുവാ​​ർ​​ഡ് (3), സോ​​ൾ​​ജി​​യ​​ർ ആ​​ർ​​ട്ടി​​സാ​​ൻ മെ​​റ്റ​​ല​​ർ​​ജി (2), സോ​​ൾ​​ജി​​യ​​ർ ആ​​ർ​​ട്ടി​​സാ​​ൻ വു​​ഡ് വ​​ർ​​ക്ക് (1), സോ​​ൾ​​ജി​​യ​​ർ ഹെ​​യ​​ർ ഡ്ര​​സ​​ർ (5), സോ​​ൾ​​ജി​​യ​​ർ ടെ​​യ്‌​​ല​​ർ (1) സോ​​ൾ​​ജി​​യ​​ർ - ഹൗ​​സ് കീ​​പ്പ​​ർ (3), സോ​​ൾ​​ജി​​യ​​ർ വാ​​ഷ​​ർ​​മാ​​ൻ (4).

യോ​​ഗ്യ​​ത: സോ​​ൾ​​ജി​​യ​​ർ ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി: മെ​​ട്രി​​ക്കു​​ലേ​ഷ​​ൻ/​​ത​​ത്തു​​ല്യം (മൊ​​ത്തം 45 % മാ​​ർ​​ക്കും ഓ​​രോ വി​​ഷ​​യ​​ത്തി​​നും 33 % മാ​​ർ​​ക്കും നേ​​ടി​​യി​​രി​​ക്ക​​ണം). സോ​​ൾ​​ജി​​യ​​ർ ക്ലാ​​ർ​​ക്ക്: ഏ​​തെ​​ങ്കി​​ലും സ്ട്രീ​​മി​​ൽ പ​​ന്ത്ര​​ണ്ടാം ക്ലാ​​സ്/​​ത​​ത്തു​​ല്യം (മൊ​​ത്തം 60% മാ​​ർ​​ക്കും ഓ​​രോ വി​​ഷ​​യ​​ത്തി​​നും 50 % മാ​​ർ​​ക്കും നേ​​ടി​​യി​​രി​​ക്ക​​ണം).

സോ​​ൾ​​ജി​​യ​​ർ ട്രേ​​ഡ്‌​​സ്‌​​മാ​​ൻ (ഹൗ​​സ് കീ​​പ്പ​​ർ/​​മെ​​സ് കീ​​പ്പ​​ർ ഒ​​ഴി​​കെ): മെ​​ട്രി​​ക്കു​​ലേ​​ഷ​​ൻ /ത​​ത്തു​ല്യം (​ഓ​​രോ വി​​ഷ​​യ​​ത്തി​​നും 33 % മാ​​ർ​​ക്ക് നേ​​ടി​​യി​​രി​​ക്ക​​ണം). സോ​​ൾ​​ജി​​യ​​ർ ട്രേ​​ഡ്‌​​സ്‌​​മാ​​ൻ (ഹൗ​​സ് കീ​​പ്പ​​ർ/​​മെ​​സ് കീ​​പ്പ​​ർ): എ​​ട്ടാം ക്ലാ​​സ് പാ​​സ് (ഓ​​രോ വി​​ഷ​യ​​ത്തി​​നും 33% മാ​​ർ​​ക്ക് നേ​​ടി​​യി​​രി​​ക്ക​​ണം).

പ്രാ​​യം: റി​​ക്രൂ​​ട്ട്‌​​മെ​​ന്‍റ് ദി​​വ​​സം 18 വ​​യ​സി​​നും 42 വ​​യ​സി​​നും മ​​ധ്യേ. ശാ​​രീ​​രി​​ക യോ​​ഗ്യ​​ത: ഉ​​യ​​രം കു​​റ​​ഞ്ഞ​​ത് 160 സെ.​​മീ., നെ​​ഞ്ച​​ള​​വ് കു​​റ​​ഞ്ഞ​​ത് 77 സെ.​​മീ. (മി​​നി​​മം 5 സെ.​​മീ. വി​​കാ​​സം).

കേ​​ര​​ള​​ത്തി​​ൽ​നി​​ന്നു​​ള്ള​​വ​​ർ​​ക്ക് സോ​​ൾ​​ജി​​യ​​ർ ജ​​ന​​റ​​ൽ ഡ്യൂ​​ട്ടി, സോ​​ൾ​​ജി​​യ​​ർ ക്ലാ​​ർ​​ക്ക്, സോ​​ൾ​​ജി​യ​​ർ ട്രേ​​ഡ്‌​​സ്‌​​മാ​​ൻ ത​​സ്‌​​തി​​ക​​ക​​ളി​​ലേ​​ക്ക് ന​​വം​​ബ​​ർ 27, 28 തീ​​യ​​തി​​ക​​ളി​​ൽ രാ​​വി​​ലെ 5 മു​​ത​​ൽ കോ​​ലാ​പു​​ർ, ബെ​​ള​​ഗാ​​വി, ദേ​​വ്‌​​ലാ​​ലി, സെ​​ക്ക​​ന്ത​​രാ​​ബാ​​ദ് എ​​ന്നീ കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​ണു റി​​ക്രൂ​​ട്ട്‌​​മെ​ന്‍റ്.

റി​​ക്രൂ​​ട്ട്‌​​മെ​ന്‍റ് സം​​ബ​​ന്ധി​​ച്ച വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ നാ​​ഷ​​ണ​​ൽ ക​​രി​​യ​​ർ സ​​ർ​​വീ​​സ് (www.ncs.gov.in) വെ​​ബ്സൈ​​റ്റി​​ൽ ല​​ഭി​​ക്കും.

ടെ​​റി​​ട്ടോ​​റി​​യ​​ൽ ആ​​ർ​​മി സം​​ബ​​ന്ധി​​ച്ച കൂടുതൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: www.jointerritorialarmy.in

Tags : CAREER DEEPIKA

Recent News

Up