x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ക​ണ്ണൂ​രി​ൽ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ


Published: October 24, 2025 08:40 PM IST | Updated: October 24, 2025 08:40 PM IST

ക​ണ്ണൂ‍‍‍‍‍‍​ർ: കോ​ട്ട​പ്പ​റ​മ്പി​ൽ ട്രാ​വ​ല​റി​ൽ ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ൽ. ചെ​ങ്ങ​ളാ​യി​കോ​ട്ട​പ്പ​റ​മ്പ് സ്വ​ദേ​ശി റാ​ഷി​ദ്‌.​കെ.​കെ (33) ആ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളി​ൽ നി​ന്ന് 26.85 ഗ്രാം ​എം​ഡി​എം​എ ക​ണ്ടെ​ടു​ത്തു. ശ്രീ​ക​ണ്ഠാ​പു​രം എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ന​സീ​ബ്.​സി.​എ​ച്ച് ഉം ​പാ​ർ​ട്ടി​യും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ടു​ത്ത​ത്. ട്രാ​വ​ല​ർ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ(​ഗ്രേ​ഡ്)​മാ​രാ​യ പി.​സി. വാ​സു​ദേ​വ​ൻ, പി.​വി. പ്ര​കാ​ശ​ൻ, പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ(​ഗ്രേ​ഡ്) മാ​രാ​യ പി.​എ. ര​ഞ്ജി​ത് കു​മാ​ർ, എം.​വി. പ്ര​ദീ​പ​ൻ, എം.​എം. ഷ​ഫീ​ക്ക്, കെ.​വി. ഷാ​ജി, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എം. ​ര​മേ​ശ​ൻ, ശ്യാം​ജി​ത്ത് ഗം​ഗാ​ധ​ര​ൻ, വ​നി​താ സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ പി.​കെ. മ​ല്ലി​ക, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫീ​സ​ർ ഡ്രൈ​വ​ർ ടി.​എം. കേ​ശ​വ​ൻ എ​ന്നി​വ​ർ പാ​ർ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

 

Tags : mdma arrest

Recent News

Up