x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ബൈ​ക്കി​ൽ പാ​ഞ്ഞ മൂ​വ​ർ​സം​ഘം പി​ടി​യി​ൽ


Published: October 24, 2025 07:19 PM IST | Updated: October 24, 2025 08:14 PM IST

കോ​ട്ട​യം: പാ​ലാ​യി​ല്‍ രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ലം​ഘി​ച്ച് ബൈ​ക്കി​ൽ ക​റ​ങ്ങി​യ മൂ​വ​ർ​സം​ഘം പി​ടി​യി​ൽ. അ​തി​ര​മ്പു​ഴ സ്വ​ദേ​ശി ജി​ഷ്ണു ര​തീ​ഷ്, കി​ട​ങ്ങൂ​ര്‍ സ്വ​ദേ​ശി കെ.​എം. സ​തീ​ഷ്, കോ​ത​ന​ല്ലൂ​ര്‍ സ്വ​ദേ​ശി സ​ന്തോ​ഷ് ചെ​ല്ല​പ്പ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന ര​ണ്ട് പേ​രും ഹെ​ല്‍​മ​റ്റും ധ​രി​ച്ചി​രു​ന്നി​ല്ല. പോ​ലീ​സു​കാ​ര്‍ ചേ​ര്‍​ന്ന് ത​ട​യാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​വ​ർ ബൈ​ക്ക് വെ​ട്ടി​ച്ച് ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്നു. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ത്തി​ന് ഇ​ന്‍​ഷു​റ​ന്‍​സും ഇ​ല്ലാ​യി​രു​ന്നു.

ബൈ​ക്കി​ല്‍ ര​ണ്ടി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ ക​യ​റി​യ​തി​നും പോ​ലീ​സ് കൈ ​കാ​ണി​ച്ചി​ട്ട് നി​ര്‍​ത്താ​തെ പോ​യ​തി​നും പോ​ലീ​സ് നി​ര്‍​ദേ​ശം പാ​ലി​ക്കാ​തി​രു​ന്ന​തി​നു​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മൂ​ന്ന് പേ​രെ​യും സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ടും.

Tags : arrested bike

Recent News

Up