x
ad
Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ഫെ​​ഡ​​റ​​ൽ ബാ​​ങ്കി​​ൽ ഓ​​ഫീ​​സ​​ർ


Published: October 24, 2025 01:09 PM IST | Updated: October 24, 2025 01:09 PM IST

ഫെ​​ഡ​​റ​​ൽ ബാ​​ങ്കി​​ൽ ഓ​​ഫീ​​സ​​ർ-​​സെ​​യി​​ൽ​​സ് ആ​​ൻ​​ഡ് ക്ല​​യ​​ന്‍റ് അ​​ക്വ​സി​​ഷ​​ൻ (സ്കെ​​യി​​ൽ I) ത​​സ്തി​​ക​യി​​ലേ​​ക്ക് അ​​പേ​​ക്ഷി​​ക്കാം. രാ​​ജ്യ​ത്തെ​​വി​​ടെ​​യും നി​​യ​​മ​​നം ല​​ഭി​​ക്കാം. പ്രൊ​​ബേ​​ഷ​​ൻ കാ​​ലാ​​വ​​ധി ര​​ണ്ടുവ​​ർ​​ഷ​​മാ​​ണ്. ശ​​മ്പ​​ളം: 48,480-85,920 രൂ​​പ (മ​​റ്റ് അ​​ല​​വ​​ൻ​​സു​​ക​​ൾ​ക്ക് ​അ​​ർ​​ഹ​​ത​​യു​​ണ്ട്).

യോ​​ഗ്യ​​ത: അം​​ഗീ​​കൃ​​ത വി​​ദ്യാ​​ഭ്യാ സ​​സ്ഥാ​​പ​​ന​​ത്തി​​ൽ​​നി​​ന്ന് ബി​​രു​​ദാ​​ന​ന്ത​​ര​​ബി​​രു​​ദം (പ​​ത്ത്, പ്ല​​സ്‌​​ടു/​​ഡി​പ്ലോ​​മ, ബി​​രു​​ദം, ബി​​രു​​ദാ​​ന​​ന്ത​​ര ബിരു​​ദ കോ​​ഴ്സു‌​​ക​​ൾ​​ക്ക് 60 ശ​​ത​​മാ​​നം മാ​​ർ​​ക്കു​​ണ്ടാ​​യി​​രി​​ക്ക​​ണം).

പ്രാ​​യം: 27 വ​​യ​സ് ക​​വി​​യ​​രു​​ത് (അ​​പേ​​ക്ഷ​​ക​​ർ 01.10.1998നോ ​​അ​​തി​​നു​​ശേ​​ഷ​​മോ ജ​​നി​​ച്ച​​വ​​രാ​​യി​രി​​ക്ക​​ണം). ബാ​​ങ്കിം​ഗ്, ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ്, ഇ​​ൻ​​ഷ്വ​റ​​ൻ​​സ് സെ​​ക്ട​​റു​ക​​ളി​​ൽ ഒ​​രു​​വ​​ർ​​ഷ​​ത്തെ പ്ര​​വൃ​​ത്തി​പ​​രി​​ച​​യ​​മു​​ള്ള​​വ​​ർ​​ക്കും എ​​സ്​​സി/​​എ​​സ്ടി വി​​ഭാ​​ഗ​​ക്കാ​​ർ​​ക്കും പ്രാ​​യ​ത്തി​​ൽ ഇ​​ള​​വു​​ണ്ട്.

തെ​ര​​ഞ്ഞെ​​ടു​​പ്പ്: ഓ​​ൺ​​ലൈ​​ൻ ആ​​പ്റ്റി​​റ്റ്യൂ​​ഡ് ടെ​​സ്റ്റ്, ഗ്രൂ​​പ്പ് ച​​ർ​​ച്ച, അ​​ഭി​​മു​​ഖം എ​​ന്നി​​വ​​യു​​ടെ അ​​ടി​സ്ഥാ​​ന​​ത്തി​​ലാ​​ണ് തെ​ര​​ഞ്ഞെ​​ടു​​പ്പ്. കേ​​ര​​ള​​ത്തി​​ൽ ആ​​ല​​പ്പു​​ഴ, എ​​റ​​ണാ​​കു​​ളം, തൃ​​ശൂ​​ർ, കൊ​​ല്ലം, കോ​​ട്ട​​യം, കോ​​ഴി​​ക്കോ​​ട്, തി​​രു​​വ​​ന​​ന്ത​​പു​​രം ജി​​ല്ല​​ക​​ളി​​ലാ​​യി ഓ​​ൺ​​ലൈ​​ൻ ടെ​​സ്റ്റി​​ന് കേ​​ന്ദ്ര​​മു​​ണ്ട്. പരീക്ഷ ന​​വം.16ന്.
അ​​പേ​​ക്ഷ: ഓ​​ൺ​​ലൈ​​നിൽ അ​​പേ​​ക്ഷി​​ക്ക​​ണം.

അ​​വ​​സാ​​ന തീ​​യ​​തി: ഒ​​ക്‌​ടോ​​ബ​​ർ 27. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ​​ക്ക് WEBSITE: www.federalbank.co.in

Tags : CAREER DEEPIKA

Recent News

Up