സം​സ്ഥാ​ന​ത​ല ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ല​പ്പു​ഴ​യ്ക്ക് പൊ​ന്‍​തി​ള​ക്കം
Sunday, July 28, 2024 11:51 PM IST
ആല​പ്പു​ഴ: 24 മു​ത​ല്‍ 28 വ​രെ ന​ട​ന്നു​വ​ന്ന സം​സ്ഥാ​ന​ത​ല ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ആ​ല​പ്പു​ഴ ജി​ല്ല​യ്ക്ക് അ​ഞ്ചു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ല​ഭി​ച്ചു. 15 ഷൂ​ട്ടേ​ഴ്സ് ഈ ​വ​രു​ന്ന സൗ​ത്ത് ഇ​ന്ത്യ​ന്‍ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ലേ​ക്ക് മ​ത്സ​രി​ക്കു​വാ​നു​ള്ള യോ​ഗ്യ​ത നേ​ടി. 10 മീ​റ്റ​ര്‍ എ​യ​ര്‍പി​സ്റ്റ​ല്‍ ഇ​ന​ത്തി​ല്‍ മൂ​ന്നു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി അ​ന്ന കി​ര​ണ്‍ മു​ന്നി​ട്ടു​നി​ന്നു.

വു​മ​ണ്‍ കാ​റ്റ​ഗ​റി​യി​ല്‍ ബി​ന്ദു സു​ജി​ന്‍ സ്വ​ര്‍​ണം നേ​ടി​യ​പ്പോ​ള്‍ സീ​നി​യ​ര്‍ മെ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ സു​ന്ദ​ര്‍ ലാ​ലും സ്വ​ര്‍​ണം ക​ര​സ്ഥ​മാ​ക്കി. 10 മീ​റ്റ​ര്‍ എ​യ​ര്‍റൈ​ഫി​ളി​ല്‍ യ​ദുകൃ​ഷ്ണ വെ​ങ്ക​ല മെ​ഡ​ലും ക​ര​സ്ഥ​മാ​ക്കി. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ആ​ല​പ്പു​ഴ ജി​ല്ല​യി​ല്‍ ഷൂ​ട്ടി​ങ്ങി​ല്‍ മി​ക​ച്ച മെ​ഡ​ലു​ക​ള്‍ വ​രു​ന്ന​ത്. കോ​ച്ച് ജോ​സ് വ​ര്‍​ക്കി അ​ന്ധ​ര പേ​രി​ന്‍റെ​യും ടീം ​മാ​നേ​ജ​ര്‍ സി​ബി ജോ​സ​ഫി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള ചി​ട്ട​യാ​യ പ​രി​ശീ​ല​നം കൊ​ണ്ടാ​ണ് ഇ​ത്ര​യും മെ​ഡ​ലു​ക​ള്‍ ക​ര​സ്ഥ​മാ​ക്കാ​ന്‍ സാ​ധി​ച്ച​തും, ഇ​ത്ര​യും ഷൂ​ട്ടേ​ഴ്‌​സി​നെ സൗ​ത്ത് സോ​ണി​ലേ​ക്ക് ക്വാ​ളി​ഫൈ ആ​ക്കു​വാ​നും സാ​ധി​ച്ച​തെന്നു സെ​ക്ര​ട്ട​റി കി​ര​ണ്‍ മാ​ര്‍​ഷ​ല്‍ പ​റ​ഞ്ഞു.

മൂ​ന്നു സ്വ​ര്‍​ണ​വും ഒ​രു വെ​ള്ളി​യും നേ​ടി​യ അ​ന്ന കി​ര​ണ്‍ 10 മീ​റ്റ​ര്‍ എ​യ​ര്‍പി​സ്റ്റ​ള്‍ ഇ​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ മെ​ഡ​ല്‍ നേ​ടി​യ ഷൂ​ട്ടിം​ഗ് താ​ര​മാ​യി. പ​ള്ളി​ത്തോ​ട് അ​വി​ലി​യോ​ണ്‍ വീ​ട്ടി​ല്‍ റൈ​ഫി​ല്‍ അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി കി​ര​ണ്‍ മാ​ര്‍​ഷ​ല്‍ -​ രാ​ഖി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് അ​ന്ന കി​ര​ണ്‍. കൊ​ച്ചി ഗ്രി​ഗോ​റി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലെ പ​ന്ത്ര​ണ്ടാം ക്ലാ​സ് വിദ്യാ​ര്‍​ഥി​നിയാ​ണ്.