രാ​ജ​ന്‍ പി. ​ദേ​വ് അ​നു​സ്മ​ര​ണ​വും പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും
Sunday, July 28, 2024 5:32 AM IST
ചേ​ര്‍​ത്ത​ല: നാ​ട​ക​ലോ​ക​ത്തും ദ​ക്ഷി​ണേ​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ന്നി​രു​ന്ന ന​ട​ന്‍ രാ​ജ​ന്‍ പി. ​ദേ​വി​ന്‍റെ 15ാമ​ത് അ​നു​സ്മ​ര​ണ​വും പു​ര​സ്‌​കാ​ര സ​മ​ര്‍​പ്പ​ണ​വും ആ​ദ​രി​ക്ക​ലും 29ന് ​ചേ​ര്‍​ത്ത​ല എ​ന്‍​എ​സ്എ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. രാ​ജ​ന്‍ പി. ​ദേ​വ് ക​ള്‍​ച്ച​റ​ല്‍ ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് രാ​ജ​ക​ല​യു​ടെ ഓ​ര്‍​മ എ​ന്ന പേ​രി​ലു​ള്ള അ​നു​സ്മ​ര​ണം.

അ​തു​ല്യ ന​ട​ന് ചേ​ര്‍​ത്ത​ല​യി​ല്‍ സാം​സ്‌​കാ​രി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ല്‍ നി​ത്യ​സ്മാ​ര​ക​ത്തി​നാ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നു രാ​ജ​ന്‍ പി. ​ദേ​വ് ക​ള്‍​ച്ച​റ​ല്‍ ഫോ​റം പ്ര​സി​ഡ​ന്‍റ് പി.​ഐ. ഹാ​രി​സ്, ചെ​യ​ര്‍​മാ​ന്‍ പി. ​ജ​യ​പ്ര​സാ​ദ്, വൈ​സ്‌ ചെ​യ​ര്‍​മാ​ന്‍​മാ​രാ​യ മു​തു​കു​ളം സോ​മ​നാ​ഥ്, മ​രു​ത്തോ​ര്‍​വ​ട്ടം കൃ​ഷ്ണ​ന്‍​ക്കു​ട്ടി, ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ര്‍​മാ​രാ​യ സാ​ബു വി​ശ്വ​ത്തി​ല്‍, സു​നി​ല്‍ അ​മ്പാ​ടി, ട്ര​ഷ​റ​ര്‍ ജി. ​ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. മൂ​ന്നി​നു ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മ​ന്ത്രി പി. ​പ്ര​സാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷേ​ര്‍​ളി ഭാ​ര്‍​ഗ​വ​ന്‍ അ​ധ്യ​ക്ഷ​നാ​കും.

സം​സ്ഥാ​ന കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് സി.​കെ. ഷാ​ജി​മോ​ഹ​ന്‍ മു​ഖ്യാ​തി​ഥി​യാ​കും. ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ര്‍ ശ​ര​ത്ച​ന്ദ്ര​വ​ര്‍​മ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നാ​യ കെ.​ഇ. തോ​മ​സി​നും ഗാ​ന​ര​ച​യി​താ​വ് ഹ​രി​ദാ​സ്‌ ചേ​ര്‍​ത്ത​ല​യ്ക്കും പു​ര​സ്‌​കാ​രം ന​ല്‍​കും. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യ​ന്‍ ചേ​ര്‍​ത്ത​ല​യെ ആ​ദ​രി​ക്കും.