എ​ഴു​ത്തി​ന്‍റെ വ​ഴി​യി​ൽ 50 വ​ർ​ഷം; ഡോ. ​മ​ധു ഇ​റ​വ​ങ്ക​ര​യ്ക്ക് ആ​ദ​ര​വ്
Sunday, July 28, 2024 5:32 AM IST
മാ​വേ​ലി​ക്ക​ര: എ​ഴു​ത്തി​ന്‍റെ വ​ഴി​യി​ൽ 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന സം​വി​ധാ​യ​ക​നും സാ​ഹി​ത്യ​കാ​ര​നു​മാ​യ ഡോ. ​മ​ധു ഇ​റ​വ​ങ്ക​ര​യെ ആ​ദ​രി​ക്കാ​നാ​യി ‘സ​ർ​ഗ​സു​വ​ർ​ണം- സ​ർ​ഗ​യാ​ത്ര​യു​ടെ 50 വ​ർ​ഷ​ങ്ങ​ൾ പ​രി​പാ​ടി രാ​വി​ലെ 9.30 നു ​താ​ലൂ​ക്ക് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്‌​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ്‌​ചാ​ൻ​സ​ല​ർ ഡോ. ​പി.​കെ. മൈ​ക്കി​ൾ ത​ര​ക​ൻ അ​ധ്യ​ക്ഷ​നാ​കും. മ​ധു ഇ​റ​വ​ങ്ക​ര​യു​ടെ അ​ധ്യാ​പ​ക​രാ​യി​രു​ന്ന ഒ​ന്പ​തു പേ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. മ​ധു ര​ചി​ച്ച ക​ട​ൽ​ശം​ഖു​ക​ൾ വെ​ൺ​മേ​ഘ​ങ്ങ​ൾ, ദൃ​ശ്യ​ജാ​ല​ങ്ങ​ൾ​ക്ക​പ്പു​റം, കാ​ഠ്മ​ണ്ഡു മു​ത​ൽ ലും​ബി​നി വ​രെ ക​ടു​കു​പാ​ട​ങ്ങ​ളു​ടെ മ​ഞ്ഞ എ​ന്നീ പു​സ്‌​ത​ക​ങ്ങ​ൾ സി.​വി. ബാ​ല​കൃ​ഷ്‌​ണ​ൻ പ്ര​കാ​ശ​നം ചെ​യ്യും.
രാ​ജ് മോ​ഹ​ൻ, രാ​ഗ സു​രേ​ഷ്, സീ​ന ദേ​വ​കി, കോ​ട്ട​യ്ക്ക​ൽ ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ യ​ഥാ​ക്ര​മം പു​സ്‌​ത​ക​ങ്ങ​ൾ സ്വീ​ക​രി​ക്കും. സം​വാ​ദ​ത്തി​ൽ കെ.​വി. മോ​ഹ​ൻ കു​മാ​ർ മോ​ഡ​റേ​റ്റ​റാ​കും.

ബാ​ബു കു​ഴി​മ​റ്റം, വി​നു ഏ​ബ്ര​ഹാം, എ. ​ച​ന്ദ്ര​ശേ​ഖ​ർ, എ.​മീ​ര സാ​ഹി​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു സം​വാ​ദ​ത്തി​ൽ വി​ജ​യ​കൃ​ഷ്‌​ണ​ൻ മോ​ഡ​റേ​റ്റ​റാ​കും. ഐ. ​ഷ​ൺ​മു​ഖ​ദാ​സ്, കെ.​ബി. പ്ര​സ​ന്ന​കു​മാ​ർ, സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. 4.30 നു ​സ​മാ​പ​ന സ​മ്മേ​ള​നം സം​വി​ധാ​യ​ക​രാ​യ ക​മ​ൽ, സി​ബി മ​ല​യി​ൽ, ബ്ല​സി എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. ക​വി​യൂ​ർ ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​കും. സം​ഘാ​ട​ക സ​മി​തി​ക്കു​വേ​ണ്ടി ഡോ. ​എ.​വി. ആ​ന​ന്ദ​രാ​ജ് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ക്കും. ആ​ർ​ട്ടി​സ്‌​റ്റ് മോ​ഹ​ന​ൻ വാ​സു​ദേ​വ​ൻ പൊ​ന്നാ​ട അ​ണി​യി​ക്കും. ആ​ർ​ട്ടി​സ്റ്റ് പ്ര​സാ​ദ് ദ്വ​ര​സ്വാ​മി, ആ​ർ​ട്ടി​സ്‌​റ്റ് കെ.​പി. മു​ര​ളീ​ധ​ര​ൻ ചി​ത്ര​സ്‌​മ​ര​ണി​ക സ​മ്മാ​നി​ക്കും. തു​ട​ർ​ന്ന് മ​ധു ഇ​റ​വ​ങ്ക​ര മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തും.