ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ സ​മ്മേ​ള​നം ചേ​ര്‍​ത്ത​ല​യി​ല്‍
Sunday, July 28, 2024 5:32 AM IST
ചേ​ര്‍​ത്ത​ല: ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ സ​മ്മേ​ള​നം 30നും 31​നു​മാ​യി ചേ​ര്‍​ത്ത​ല ടൗ​ണ്‍ എ​ന്‍​എ​സ്എ​സ് ക​ര​യോ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും. ജി​ല്ല​യി​ലെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ല്‍​നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്.

കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക്കു​ന്നു എ​ന്ന യാ​ഥാ​ര്‍​ഥ്യം നി​ല​ന​ല്‍​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​തി​ന്‍റെ പേ​രി​ല്‍ ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ക​വ​രു​ന്ന ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ​യ​ട​ക്കം സ​മ്മേ​ള​നം ച​ര്‍​ച്ച​ചെ​യ്യു​മെ​ന്ന് ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി.​എ​സ്. സ​ന്തോ​ഷ്‌​കു​മാ​ര്‍, സ്വാ​ഗ​ത സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ വി.​ത​ങ്ക​ച്ച​ന്‍, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​സു​രേ​ഷ്, സം​സ്ഥാ​ന കൗ​ണ്‍​സി​ലം​ഗം സി. ​പ്ര​സാ​ദ്, മ​നു ഷേ​ണാ​യി എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പ​ങ്കാ​ളി​ത്ത പെ​ന്‍​ഷ​ന്‍ ഉ​പേ​ഷി​ച്ച് പ്ര​യോ​ജ​ന​ക​ര​മാ​യ പെ​ന്‍​ഷ​ന്‍​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​നു സ​മ്മേ​ള​നം രൂ​പം ന​ല്‍​കും.

30ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് മു​ന്‍ ചെ​യ​ര്‍​മാ​ന്‍ കെ.​ശ്രീ​കു​മാ​റി​ന്‍റെ സ്മൃ​തി​കു​ടീ​ര​ത്തി​ല്‍​നി​ന്നു വി.​എ​സ്. സൂ​ര​ജ് ന​യി​ക്കു​ന്ന പ​താ​ക​ജാ​ഥ, നാ​ലി​നു വി​ളം​ബ​ര​ജാ​ഥ. തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന പൊ​തു സ​മ്മേ​ള​നം അ​ജി​ത് കോ​ളാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​എ​സ്. ശി​വ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​നാ​കും. 31ന് ​രാ​വി​ലെ 10ന് ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ജെ. ആ​ഞ്ച​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി. ​സു​രേ​ഷ് അ​ധ്യ​ക്ഷ​നാ​കും.