ജെ.ബി. ​കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​ല്‍ ആ​ല​പ്പു​ഴ ഫൊ​റോ​ന പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ പ്ര​മേ​യം പാ​സാ​ക്കി
Sunday, July 28, 2024 11:51 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ഫൊ​റോ​ന പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ലി​ന്‍റെ ര​ണ്ടാ​മ​ത് യോ​ഗം പ​ഴ​വ​ങ്ങാ​ടി മാ​ര്‍​സ്ലീ​വ ഫൊ​റോ​ന പ​ള്ളി​യി​ല്‍ ന​ട​ന്നു. യോ​ഗ​ത്തി​ല്‍ ഫൊ​റോ​ന വി​കാ​രി ഫാ. ​സി​റി​യ​ക് കോ​ട്ട​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ങ്ങ​നാ​ശേ​രി, പാ​ലാ, കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​ക​ളു​ടെ ന​സ്രാ​ണി​മാ​ര്‍​ഗം ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വിം​ഗ്‌​സ് 2.0 ച​ങ്ങ​നാ​ശേ​രി​യി​ല്‍ ന​ട​ക്കു​ന്ന സം​രം​ഭ​ക പ​രി​ശീ​ല​ന പ​രി​പാ​ടി​യെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്തു. പ​രി​പാ​ടി​യു​ടെ ഉ​ള്ള​ട​ക്ക​ത്തെ കു​റി​ച്ച് പ്രീ​സ്റ്റ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഫാ. ​അ​നി​ല്‍ വി​ശ​ദീ​ക​രി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ക്കാ​ത്ത​തി​ലും വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ ര​ക്ത​സാ​ക്ഷി ദി​ന​മാ​യ ജൂ​ലൈ മൂന്ന് പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​ലും നി​ര്‍​മല കോ​ള​ജി​ല്‍ ന​ട​ന്ന സ​മ​ര​ത്തി​നെ​തി​രേയും പാ​സ്റ്റ​ര്‍ കൗ​ണ്‍​സി​ല്‍ പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി പ്ര​മേ​യം പാ​സാ​ക്കി. യോ​ഗ​ത്തി​ല്‍ ഫാ. ​സി​റി​യ​ക് പ​ഴ​യ മ​ഠം, ജോ​സ​ഫ്, സൗ​മ്യ, ജോ​ണ്‍​സ​ണ്‍, ഫൊ​റോ​നാ സെ​ക്ര​ട്ട​റി റോ​യി വേ​ലി​ക്ക​ട്ടി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.