ന്യൂ​സ് ചാ​ന​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ഹാ​ക്ക് ചെ​യ്ത സം​ഭ​വ​ത്തി​ൽ ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്
Sunday, July 28, 2024 5:32 AM IST
അ​മ്പ​ല​പ്പു​ഴ: ന്യൂ​സ് ചാ​ന​ലി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ഹാ​ക്ക് ചെ​യ്ത സം​ഭ​വ​ത്തി​ൽ ഫേ​സ് ബു​ക്കി​ന് ഹൈ​ക്കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. ന്യൂ​സ് യു​സി​വി​യു​ടെ ഫേ​സ് ബു​ക്ക് പേ​ജ് ഹാ​ക്ക് ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ന്ന​ലെ നോ​ട്ടീ​സ​യ​ച്ച​ത്.

മാ​ർ​ച്ച് 25നാ​യി​രു​ന്നു പേ​ജ് ഹാ​ക്ക് ചെ​യ്ത​ത്. തു​ട​ർ​ന്ന് ഫേ​സ് ബു​ക്ക്, സൈ​ബ​ർ സെ​ൽ എ​ന്നി​വ​ർ​ക്ക് പേ​ജ് തി​രി​കെ ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. ഇ​തി​നു​ശേ​ഷം അ​ഡ്വ. സ​ഞ്ജീ​വ് കു​മാ​ർ മു​ഖേ​ന ഹൈ​ക്കോ​ട​തി​യി​ൽ ബി​നു ദാ​മോ​ദ​ര​ൻ ഹ​ർ​ജി ന​ൽ​കു​ക​യാ​യി​രു​ന്നു. ര​ണ്ടാ​ഴ്ച​യ്ക്ക​കം നോ​ട്ടീ​സി​ൻ​മേ​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.