ജീ​വി​തം വീ​ൽ​ച്ചെ​യ​റി​ലാ​യ യു​വാ​വ് ചി​കി​ത്സ​ക്കാ​യി കാ​രു​ണ്യ മ​തി​ക​ളു​ടെ ക​നി​വു തേ​ടു​ന്നു
Sunday, July 28, 2024 11:51 PM IST
അ​മ്പ​ല​പ്പു​ഴ: ജീ​വി​തം വീ​ൽ​ച്ചെ​യ​റി​ലാ​യ യു​വാ​വ് ചി​കി​ത്സ​ക്കാ​യി കാ​രു​ണ്യമ​തി​ക​ളു​ടെ ക​നി​വു തേ​ടു​ന്നു.​ ആ​ല​പ്പു​ഴ തു​മ്പോ​ളി ബാ​വ​ക്കാ​ട് ആ​ന്‍റ​ണി (43) ആ​ണ് ചി​കി​ത്സ​ക്കാ​യി ക​നി​വ് തേ​ടു​ന്ന​ത്. 23 വ​ർ​ഷം മു​ൻ​പ് മു​ട്ടു​വേ​ദ​ന വ​ന്ന​തി​നുശേ​ഷം ശ​രീ​രം ത​ള​ർ​ന്നു പോ​കു​ക​യാ​യി​രു​ന്നു.

പ്ലംബിം​ഗ്, ഇ​ല​ക്‌ട്രിക് ജോ​ലി​ക​ൾ ചെ​യ്തു കു​ടും​ബം പു​ല​ർ​ത്തി​യി​രു​ന്ന ആ​ന്‍റ​ണി​യു​ടെ വ​രു​മാ​ന​വും ഇ​തോ​ടെ നി​ല​ച്ചു. മാ​താ​വ് മേ​രി​യും സ​ഹോ​ദ​രി അ​ന്ന​മ്മ​യു​മാ​ണ് ആ​ന്‍റ​ണി​ക്കൊ​പ്പം താ​മ​സി​ക്കു​ന്ന​ത്. പി.​പി.​ ചി​ത്ത​ര​ഞ്ച​ൻ എം​എ​ൽ​എ മു​ൻകൈ​യെ​ടു​ത്ത് വാ​ങ്ങിന​ൽ​കി​യ വീ​ൽ​ചെ​യ​റി​ലി​രു​ന്ന് വി​ൽ​ക്കു​ന്ന ലോ​ട്ട​റി​യി​ൽനി​ന്നു​ള്ള വ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ ഏ​കമാ​ർ​ഗം. വീ​ടി​നു മു​ന്നി​ലി​രു​ന്നാ​ണ് ലോ​ട്ട​റി വി​ൽ​പ്പ​ന.

ദി​വ​സേ​നെ ഫി​സി​യോതെ​റാ​പ്പി ചെ​യ്യു​ന്ന​തി​ന് 500 രൂ​പ ചെ​ല​വുവ​രും. തു​ട​ക്ക​ത്തി​ൽ വൈ​ക്ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ചി​കി​ത്സ. ഇ​തി​ന​കം ചി​കി​ത്സ​ക്കാ​യി ന​ല്ലൊ​രു തു​ക ചെ​ല​വി​ട്ടു.

ആ​ന്‍റണി​യെ സ​ഹാ​യി​ക്കാ​ൻ സ​ന്മ​ന​സു​ള്ള​വ​ർ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ആ​ല​പ്പു​ഴ ശാ​ഖ​യി​ൽ 07600100012482 എ​ന്ന അ​ക്കൗ​ണ്ട് ന​മ്പ​രി​ൽ സ​ഹാ​യം ന​ൽ​കു​ക. IFSC കോ​ഡ് BARB 0 ALLEPP. ഫോ​ൺ: 9946042558.