നെ​ഹ്റു ട്രോ​ഫി നി​റ​ച്ചാ​ര്‍​ത്ത് മ​ത്സ​രം: വ​ര്‍​ണോ​ത്സ​വം തീ​ര്‍​ത്ത് കു​രു​ന്നു​ക​ള്‍
Sunday, July 28, 2024 5:32 AM IST
ആ​ല​പ്പു​ഴ: വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​വും കു​രു​ന്നു ഭാ​വ​ന​യും ഒ​ന്നാ​യ​പ്പോ​ള്‍ കാ​ന്‍​വാ​സി​ല്‍ വി​ട​ര്‍​ന്ന​ത് വ​ര്‍​ണ​വി​സ്മ​യ​ങ്ങ​ള്‍. ഓ​ഗ​സ്റ്റ് 10-ന് ​പു​ന്ന​മ​ട​ക്കാ​യ​ലി​ല്‍ ന​ട​ക്കു​ന്ന 70-ാമ​ത് നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ക​ള​റിം​ഗ്, പെ​യി​ന്‍റിം​ഗ് മ​ത്സ​ര​മാ​യ നി​റ​ച്ചാ​ര്‍​ത്തി​ലാ​ണ് കു​ട്ടി​ക​ള്‍ വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശം കാ​ന്‍​വാ​സി​ല്‍ നി​റ​ച്ച​ത്.

എ​സ്ഡി​വി സെ​ന്‍റി​ന​റി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച മ​ത്സ​രം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ​യും ജി​ല്ലാ ക​ള​ക്ട​ര്‍ അ​ല​ക്സ് വ​ര്‍​ഗീ​സും ചേ​ര്‍​ന്ന് കാ​ന്‍​വാ​സി​ല്‍ ചി​ത്രം വ​ര​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​നൂ​റോ​ളം കു​ട്ടി​ക​ളാ​ണ് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കാ​യ​ലി​ന്‍റെ​യും ക​ര​യു​ടെ​യും രേ​ഖാ​ചി​ത്ര​ത്തി​ന് നി​റം​ന​ല്‍​ക​ലാ​യി​രു​ന്നു എ​ല്‍.​പി. സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ത്സ​ര വി​ഷ​യം. കു​ട്ട​നാ​ട​ന്‍ മ​ഴ​ക്കാ​ഴ്ച​യും വ​ള്ളം​ക​ളി​യു​ടെ ആ​വേ​ശ​വും യ​ഥാ​ക്ര​മം യു.​പി, ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ത്സ​ര​ത്തി​ന് വി​ഷ​യ​മാ​യി.

ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റും പ​ബ്ലി​സി​റ്റി ക​മ്മി​റ്റി അം​ഗ​വു​മാ​യ സി​മി ഷാ​ഫി ഖാ​ന്‍, പ​ബ്ലി​സി​റ്റി ക​മ്മി​റ്റി ക​ണ്‍​വീ​ന​റാ​യ ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​എ​സ്. സു​മേ​ഷ്, അം​ഗ​ങ്ങ​ളാ​യ കെ. ​നാ​സ​ര്‍, സു​ഭാ​ഷ് ബാ​ബു, പി.​കെ. ബൈ​ജു, ജ​ലാ​ല്‍ അ​മ്പ​ന​ക്കു​ള​ങ്ങ​ര, ര​മേ​ശ​ന്‍ ചെ​മ്മാ​പ​റ​മ്പി​ല്‍, അ​ബ്ദു​ള്‍ സ​ലാം ല​ബ്ബ, റോ​യ് പാ​ല​ത്ര, അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സൗ​മ്യ ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

നി​റ​ച്ചാ​ര്‍​ത്ത് മ​ത്സ​ര വി​ജ​യി​ക​ള്‍

ആ​ല​പ്പു​ഴ: 70-ാമ​ത് നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി നി​റ​ച്ചാ​ര്‍​ത്ത്- ക​ള​റിം​ഗ്, പെ​യി​ന്‍റിം​ഗ് മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. എ​ല്‍​പി, യു​പി, എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു മ​ത്സ​ര​ങ്ങ​ള്‍.

എ​ല്‍​പി വി​ഭാ​ഗ​ത്തി​ല്‍ ജ്യോ​തി നി​കേ​ത​ന്‍ സ്‌​കൂ​ളി​ലെ എ​യ്ബ​ല്‍ ജോ​ണ്‍ ഒ​ന്നാം സ്ഥാ​ന​വും മാ​താ സീ​നി​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ഗ്രേ​റ്റ ജെ. ​ജോ​ര്‍​ജ് ര​ണ്ടാം സ്ഥാ​ന​വും ല​റ്റ​ര്‍​ലാ​ന്‍റ് സ്‌​കൂ​ളി​ലെ പ​ത്മ​ശ്രീ ശി​വ​കു​മാ​ര്‍ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

യു.​പി. വി​ഭാ​ഗ​ത്തി​ല്‍ മ​ണ്ണാ​റ​ശാ​ല യു.​പി. സ്‌​കൂ​ളി​ലെ അ​ബി​ന്‍ സു​രേ​ഷ് ഒ​ന്നാം സ്ഥാ​ന​വും എ​സ്ഡി​വി ബോ​യ്സ് എ​ച്ച്എ​സി​ലെ ഹ​രി​ന​ന്ദ​ന്‍ ര​ണ്ടാം സ്ഥാ​ന​വും ശ്രീ​ശ​ങ്ക​ര ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ അ​വ​ന്തി​ക പി. ​നാ​യ​ര്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ കാ​ര്‍​മ​ല്‍ അ​ക്കാ​ദ​മി എ​ച്ച്എ​സ്എ​സി​ലെ അ​യാ​ന ഫാ​ത്തി​മ ഒ​ന്നാം സ്ഥാ​ന​വും എ​സ്ഡി​വി ബോ​യ്സ് എ​ച്ച്എ​സി​ലെ എ​സ്. ന​വ​നീ​ത് ര​ണ്ടാം സ്ഥാ​ന​വും സെ​ന്‍റ് ജോ​സ​ഫ്‌​സ് ജി​എ​ച്ച്എ​സ്എ​സി​ലെ സു​മ​യ്യ നൗ​ഷാ​ദ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
ചി​ത്ര​കാ​ര​ന്‍​മാ​രാ​യ സ​തീ​ഷ് വാ​ഴ​വേ​ലി​ല്‍, സി​റി​ല്‍ ഡോ​മി​നി​ക്, വി​മ​ല്‍ റോ​യ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ര്‍​ത്താ​ക്ക​ള്‍.