മു​ഹ​മ്മ-കു​മ​ര​കം ബോ​ട്ട് ദു​ര​ന്തം: സ്മ​ര​ണാ​ഞ്ജ​ലി‌​യു​മാ​യി ‘അ​ര​ങ്ങ്’
Sunday, July 28, 2024 5:32 AM IST
മു​ഹ​മ്മ: ക​ർ​ക്ക​ട​ക​ത്തി​ലെ കാ​ർ​മേ​ഘ​ങ്ങ​ളും കാ​യ​ലോ​ള​ങ്ങ​ളും ക​ര​ഞ്ഞ ദി​നം. മു​ഹ​മ്മ കു​മ​ര​കം ബോ​ട്ട് ദു​ര​ന്തം ഇ​രു​പ​ത്തി ര​ണ്ടാം അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ മു​ഹ​മ്മ​യി​ൽ ഇ​ന്ന​ലെ വെ​ളു​പ്പി​ന് ആ​റി​ന് അ​ര​ങ്ങ് സോ​ഷ്യ​ൽ സ​ർ​വീ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു.

2002 ജൂ​ലൈ 27 വെ​ളു​പ്പി​ന് 5.45ന് ​മു​ഹ​മ്മ​യി​ൽ​നി​ന്നു കു​മ​ര​ക​ത്തേ​ക്ക് പു​റ​പ്പെ​ട്ട ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ബോ​ട്ടാ​ണ് കു​മ​ര​ക​ത്തി​ന​ടു​ത്ത് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​രു പി​ഞ്ചു​കു​ഞ്ഞ് അ​ട​ക്കം 29 പേ​ർ മ​രി​ച്ചി​രു​ന്നു.

കോ​ട്ട​യം ജി​ല്ല​യി​ലും മ​റ്റു കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും പി​എ​സ്‌​സി പ​രീ​ക്ഷ എ​ഴു​താ​ൻ​പോ​യ യു​വാ​ക്ക​ളും മ​റ്റു ജോ​ലി​ക​ൾ​ക്കാ​യി കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് പോ​യ​വ​രും ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ മു​ഹ​മ്മ​യി​ലെ ജ​ന​കീ​യ കൂ​ട്ടാ​യ്മ അ​ര​ങ്ങി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണ ച​ട​ങ്ങു​ക​ൾ ഒ​രു​ക്കി.

ആ​ല​പ്പി ഋ​ഷി​കേ​ശി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മു​ഹ​മ്മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ഷാ​ബു അ​നു​സ്മ​ര​ണ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ജീ​മോ​ൻ മു​ഹ​മ്മ എ​ഴു​തി ആ​ല​പ്പി ഋ​ഷി​കേ​ശ് സം​ഗീ​തം ന​ൽ​കി പ്ര​ശ​സ്ത ഗാ​യ​ക​ൻ ഷി​ബു അ​നി​രു​ദ്ധ് സം​സ്ഥാ​ന ക​ലോ​ത്സ​വ വി​ജ​യി അ​ന​ന്യ പി. ​അ​നി​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള ക​ലാ​കാ​ര​ന്മാ​ർ ആ​ല​പി​ച്ച അ​നു​സ്മ​ര​ണ ഗാ​നം ച​ട​ങ്ങി​നെ ശ്ര​ദ്ധേ​യ​മാ​ക്കി. ഫാ. ​സാം​ജി വ​ട​ക്കേ​ടം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡോ. ​സി​റാ​ബു​ദീ​ൻ, ആ​ർ​ട്ടി​സ്റ്റ് ബേ​ബി, സി.​കെ. മ​ണി ചീ​ര​പ്പ​ൻ​ചി​റ, ബേ​ബി തോ​മ​സ് ക​ണ്ണ​ങ്ക​ര, ബി​ജു തൈ​പ്പ​റ​മ്പി​ൽ, അ​നി​ൽ ആ​ര്യാ​ട്, സി.​വി. വി​ദ്യാ​സാ​ഗ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.