ബോ​ട്ട​പ​ക​ട​ത്തി​ന്‍റെ 22-ാം വാ​ർ​ഷി​കാ​ച​ര​ണം
Sunday, July 28, 2024 5:32 AM IST
മു​ഹ​മ്മ: എ​സ്എ​ൻ​വി സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ര​കം ബോ​ട്ട​പ​ക​ട​ത്തി​ന്‍റെ 22-ാം വാ​ർ​ഷി​കം ആ​ച​രി​ച്ചു. ര​ക്ഷ​ാക​ർ​ത്താ​ക്ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ കു​ട്ടി​ക​ൾ ചെരാ​തു​ക​ളി​ൽ ദീ​പം തെ​ളി​ച്ചും പൂ​ക്ക​ൾ വി​ത​റി​യും അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ​വ​രു​ടെ ഓ​ർ​മ പു​തു​ക്കി. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ വാ​ർ​ഡ് മെം​ബ​ർ അ​ഡ്വ. ല​തീ​ഷ് ബി. ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി. ​സു​ദ​ർ​ശ​ന​ൻ , ഹെ​ഡ്മി​സ്ട്ര​സ് എ​സ്. ജ​യ​ശ്രീ, പി. ​ഉ​ഷാ​ദേ​വി, ബി. ​ശ്രീ​ദേ​വി, പി. ​ലി​നി, അ​നാ​ർ​ക്ക​ലി നി​ധി​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മു​ഹ​മ്മ: കു​മ​ര​കം ബോ​ട്ട് പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​മ​ര​കം ബോ​ട്ട് ദു​ര​ന്ത വാ​ർ​ഷി​ക ദി​ന​ത്തി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. ബോ​ട്ട് യാ​ത്ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മു​ഹ​മ്മ - കു​മ​ര​കം ഫെ​റി​യി​ൽ സു​ര​ക്ഷി​ത​മാ​യ യാ​ത്ര ഒ​രു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ര​ണ്ട് പ​തി​റ്റാ​ണ്ട് ക​ഴി​ഞ്ഞി​ട്ടും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ൽ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​യും അ​ധ്യാ​പ​ക​നു​മാ​യ സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. ബി​ജു സ്വാ​ഗ​തം ആ​ശം​സി​ച്ചു. വി​ജ​യ​കു​മാ​ർ ​ന​ന്ദി ​പ​റ​ഞ്ഞു.