ക​ണ്ട​ൽ വി​പ്ല​പ​ത്തി​ന് ക​ള​മൊ​രു​ക്കി വി​ദ്യാ​ർ​ഥി​ക​ൾ
Sunday, July 28, 2024 11:51 PM IST
പൂ​ച്ചാ​ക്ക​ല്‍:​ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ല്‍ ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍​ക്കു​ള്ള പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കു​ന്ന​തി​നും അവ നി​ല​നി​ര്‍​ത്താ​നു​മാ​യു​ള്ള പ​ദ്ധ​തി​ക​ള്‍​ക്കു തേ​വ​ര്‍​വ​ട്ടം ഗ​വ.​ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി.​ അ​ന്ത​ര്‍​ദേ​ശീ​യ ക​ണ്ട​ല്‍ വ​നസം​ര​ക്ഷ​ണ ദി​ന​മാ​യ 26ന് ​സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തിയ പ​രി​പാ​ടി പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി. ​ദേ​വ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ധ്യാ​പ​ക​രാ​യ ആ​ന്‍റ​ണി പി., ​ഷാ​ഫി​ബ​ക്ക​ര്‍, സം​ഗീ​ത സി​സി, ജോ​സി​മോ​ള്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ക​ണ്ട​ല്‍ ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ സം​ര​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ പ്ര​ധാ​നാധ്യാ​പി​ക എ. ​ഫൗ​സി​യ ക്ലാ​സ് എ​ടു​ത്തു. വേ​മ്പ​നാ​ട്ടു കാ​യ​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ത്ത് നൂ​റോ​ളം ക​ണ്ട​ല്‍ ചെ​ടി​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ന​ട്ടു.​

ചി​റ​യ്ക്ക​ല്‍ കാ​യ​ലോ​ര​ത്ത് നി​ല്‍​ക്കു​ന്ന വി​വി​ധ​യി​നം ക​ണ്ട​ലു​ക​ള്‍ കു​ട്ടി​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ത്തു.

തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ക​ണ്ട​ല്‍ വ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​നും ക​ണ്ട​ല്‍ വ​ന​ങ്ങ​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് ഗ്രാ​മ​വാ​സി​ക​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് നി​വേ​ദ​നം ന​ല്‍​കി.​

പ​ഞ്ചാ​യ​ത്തി​ല്‍ വ​രു​ന്ന​വ​ര്‍​ക്ക് ക​ണ്ട​ലി​ന്‍റെ പ്രാ​ധാ​ന്യം മ​ന​സി​ലാ​ക്കാനാ​യി എ​ഴു​തി​യ ചാ​ര്‍​ട്ടു​ക​ളും പ​ഞ്ചാ​യ​ത്തി​ന് മു​മ്പി​ല്‍ സ്ഥാ​പി​ച്ചി​ട്ടാ​ണ് വി​ദ്യാ​ര്‍​ഥി​കൾ മ​ട​ങ്ങി​യ​ത്.