വ്യാ​പാ​രി​ക​ള്‍​ക​ള്‍​ക്ക് ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കാ​ന്‍ ശ്ര​മി​ക്കും: കെ.​സി. വേ​ണു​ഗോ​പാ​ല്‍
Sunday, July 28, 2024 11:51 PM IST
ആ​ല​പ്പു​ഴ: കേ​ര​ള​ത്തി​ലെ വ്യാ​പാ​ര സൂ​ഹ​ത്തി​ന് മ​തി​യാ​യ ഇ​ന്‍​ഷ്വറ​ന്‍​സ് പ​രി​ര​ക്ഷ ല​ഭി​ക്കു​ന്ന​തി​ന് പ്ര​യ​ത്‌​നി​ക്കു​മെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി 43-ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​വും 22-ാമ​ത് ദ്വൈ​വാ​ര്‍​ഷി​ക സ​മ്മേ​ള​ന​വും ആ​ല​പ്പു​ഴ ഹോ​ട്ട​ല്‍ റ​മ​ദ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അദ്ദേഹം.

ഇ​ന്ത്യ​യി​ല്‍ വ​ന്‍​കി​ട കോ​ര്‍​പറേ​റ്റു​ക​ള്‍​ക്കുവേ​ണ്ടി​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നി​ല​കൊ​ള്ളു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര്‍​ക്കും പാ​വ​പ്പെ​ട്ട​വ​നുംവേ​ണ്ടി സ​മ​യം ക​ണ്ടെ​ത്തു​വാ​ന്‍ സ​മ​യം കി​ട്ടാ​ത്ത സ​ര്‍​ക്കാ​രാ​ണ് കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത്. സ​ര്‍​ക്കാ​ര്‍ കു​ത്ത​ക​കള്‍​ക്കുവേ​ണ്ടി നി​ല​കൊ​ള്ളു​ന്നു. മു​ന്‍ ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രാ​ണ് കേ​ര​ള​ത്തി​ലെ വ്യാ​പാ​ര സൂ​ഹ​ത്തി​നുവേ​ണ്ടി നി​ല​കൊ​ണ്ട​തെ​ന്നും കെ.​സി. വേ​ണു​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും വേ​ണ്ടി ന​ഷ്ട​മു​ണ്ടാ​കു​മ്പോ​ള്‍ അ​വ​രെ ആ ​മേ​ഖ​ല​യി​ല്‍ ത​ന്നെ പി​ടി​ച്ച് നി​റു​ത്തു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​രേ​ഖ​യാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും കെ.​സി. പ​റ​ഞ്ഞു.

കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജു അ​പ്‌​സ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് പി. ​കു​ഞ്ഞാ​വു ഹാ​ജി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. അ​ബ്ദു​ള്‍ ഹ​മീ​ദ്, രാ​ഷ്‌ട്രീയ പ്ര​മേ​യ അ​വ​ത​ര​ണം ന​ട​ത്തി, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ജേ​ക്ക​ബ് അ​നു​ശോ​ച​ന പ്ര​മേ​യ അ​വ​ത​ര​ണം ന​ട​ത്തി. സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ്. ദേ​വ​രാ​ജ​ന്‍ ക​ണ​ക്കും റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ദേ​വ​സ്യ മേ​ച്ചേ​രി, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗം വി. ​സ​ബി​ല്‍ രാ​ജ്, മ​റ്റു സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​കെ. തോ​മ​സുകു​ട്ടി, എ.​ജെ. ഷാ​ജ​ഹാ​ന്‍, കെ. ​അ​ഹ​മ്മ​ദ് ഷെ​രീ​ഫ്, ബാ​ബു കോ​ട്ട​യി​ല്‍, സ​ണ്ണി പൈ​മ്പി​ള്ളി​ല്‍, പി. ​കെ. ബാ​പ്പുഹാ​ജി, അ​ഡ്വ. എ.​ജെ. റി​യാ​സ്, ധ​നീ​ഷ് ച​ന്ദ്ര​ന്‍, ജോ​ജി​ന്‍ ടി. ​ജോ​യ്, സ​ലിം രാ​മ​നാ​ട്ടു​ക​ര, സു​ബൈ​ദ നാ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​മ്മേ​ള​ന​ത്തി​നു മു​ന്‍​പാ​യി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പ​താ​ക ഉ​യ​ര്‍​ത്തി. സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു. അ​ഡ്വ. അ​നി​ല്‍ ബാ​ബു, അ​ഡ്വ. ആ​ദി​ല്‍ ബാ​ബു, അ​ഡ്വ. ഐ​ശ്വ​ര്യ എ​ന്നി​വ​ര്‍ വ​ര​ണാ​ധി​കാ​രി​ക​ളാ​യി​രു​ന്നു. തു​ട​ര്‍​ന്നു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റിന്‍റെ സ്ഥാ​നാ​രോ​ഹ​ണം ന​ട​ന്നു.