ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടിന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു
Sunday, July 28, 2024 11:51 PM IST
അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. ഒ​രാ​ൾ​ക്കു പ​രി​ക്ക്.
പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​ന​ഞ്ചാം വാ​ർ​ഡ് കി​ഴ​ക്കേ​ത്തൈ​യ്യി​ൽ ശാ​ര​ദ​യു​ടെ വീ​ടിന്‍റെ ആ​സ്ബ​സ്റ്റോ​സ്, ഓ​ടുമേ​ഞ്ഞ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ടു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വീ​ടി​നു​ള്ളി​ൽ കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന ശാ​ര​ദ​യു​ടെ കൊ​ച്ചുമ​ക​ൻ അ​ജി​ത്തിന്‍റെ (34) ​ത​ല​യി​ൽ മേ​ൽ​ക്കൂ​ര​യു​ടെ ഭാ​ഗ​ങ്ങ​ൾ വീ​ണ് പ​രി​ക്കേ​റ്റു. അ​ജി​ത്തി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​റ്റു​ള്ള​വ​ർ ബ​ന്ധു​വീ​ട്ടി​ൽ പോ​യി​രു​ന്ന​തി​നാ​ൽ പ​രി​ക്കേ​റ്റി​ല്ല. ശാ​ര​ദ​യും മ​ക​ൻ രാ​ജ​നും കു​ടും​ബ​വു​മാ​ണ് വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​ത്. രാ​ജ​ന്‍റെ മ​ക​നാ​ണ് പ​രി​ക്കേ​റ്റ അ​ജി​ത്ത്.