പ​ലാ​യ​നം ഷോ​ര്‍​ട്ട് ഫി​ലിം റി​ലീ​സ് ചെ​യ്തു
Sunday, July 28, 2024 5:32 AM IST
എ​ട​ത്വ: പ​ച്ച-​ചെ​ക്കി​ടി​ക്കാ​ട് ലൂ​ര്‍​ദ് മാ​താ എ​ച്ച്എ​സ്‌​എ​സി​ല്‍ ര​ജ​ത ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മി​ച്ച ഷോ​ര്‍​ട്ട് ഫി​ലിം പ​ലാ​യ​നം റി​ലീ​സ് ചെ​യ്തു. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​ര്‍, അ​ന​ധ്യാ​പ​ക​ര്‍, ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍, പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് അ​ഭി​ന​യി​ച്ച ഷോ​ര്‍​ട്ട് ഫി​ലി​മാ​ണി​ത്. മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് വേ​ണു നൈ​മി​ഷി​ക ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു.

വി​ദേ​ശ​ത്തു പോ​കു​ന്ന യു​വ​ജ​ന​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ മാ​താ​പി​താ​ക്ക​ളെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തും ന​മ്മു​ടെ നാ​ട്ടി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍ നി​ല്‍​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്ക​ണ​മെ​ന്നു​ള്ള സ​ന്ദേ​ശം ന​ല്‍​കു​ന്ന ഒ​രു ഫി​ലി​മാ​ണി​ത്. പ്ര​കാ​ശ​നം ച​ങ്ങ​ന​ശേ​രി അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ ഫാ. ​ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ല്‍ നി​ര്‍​വ​ഹി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ​ഫ് ചൂ​ള​പ്പ​റ​മ്പി​ല്‍, പ്രി​ന്‍​സി​പ്പ​ല്‍ തോ​മ​സ്‌​കു​ട്ടി മാ​ത്യു ചീ​രം​വേ​ലി​ല്‍, ഹെ​ഡ്മി​സ്ട്ര​സ് അ​ന്ന​മ്മ ജോ​സ​ഫ്, വേ​ണു നൈ​മി​ഷി​ക, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ബി​ന്ദു തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​നു പി. ​വ​ര്‍​ഗീ​സ്, ഷാ​ജി ചാ​ക്കോ, അ​ധ്യാ​പ​ക പ്ര​തി​നി​ധി റൂ​ബി​ന്‍ തോ​മ​സ് ക​ള​പ്പു​ര, ഷൈ​നാ​മോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.