അ​മ്മ​യു​ടെ ആ​ശ്രി​ത ന​ഷ്ട​പ​രി​ഹാ​ര തു​ക​യ്ക്ക് മ​ക​ന് അ​ര്‍​ഹ​തയില്ലെന്ന്
Sunday, July 28, 2024 5:32 AM IST
ആ​ല​പ്പു​ഴ: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച അ​മ്മ​യു​ടെ ആ​ശ്രി​ത ന​ഷ്ട​പ​രി​ഹാ​ര തു​ക​യ്ക്ക് മ​ക​ന് അ​ര്‍​ഹ​ത ഇ​ല്ലെ​ന്ന് കോ​ട​തി. മ​ക​ന്‍ ഓ​ടി​ച്ച ബൈ​ക്കി​ന്‍റെ പി​ന്‍​സീ​റ്റി​ല്‍ ഇ​രു​ന്നു സ​ഞ്ച​രി​ക്ക​വേ ഉ​ണ്ടാ​യ റോ​ഡ് അ​പ​ക​ട​ത്തി​ല്‍ അ​മ്മ മ​രി​ച്ച കേ​സി​ലാ​ണ് ആ​ല​പ്പു​ഴ അ​ഡീ​ഷ​ണ​ല്‍ മോ​ട്ടോ​ര്‍ ആ​ക്സി​ഡ​ന്‍റ് ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ല്‍-3 ജ​ഡ്ജി റോ​യി വ​ര്‍​ഗീ​സി​ന്‍റെ വി​ധി.

2010 ജൂ​ലൈ​യ് 16ന് ​ദേ​ശീ​യ പാ​ത​യി​ല്‍ ആ​ല​പ്പു​ഴ തു​റ​വൂ​ര്‍ പു​ത്ത​ന്‍​ച​ന്ത​യി​ല്‍​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ആ​ല​പ്പു​ഴ എ​ര​മ​ല്ലൂ​ര്‍ ച​ക്കാ​ല​പ്പ​റ​മ്പി​ല്‍ വി​ജ​യ​കു​മാ​രി മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു. സ്വ​ന്തം മ​ക​ന്‍ ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​നു പി​ന്നി​ല്‍ ഇ​രു​ന്നു യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്നു വി​ജ​യ​കു​മാ​രി. റോ​ഡി​നു കു​റു​കെ ര​ണ്ടു​പേ​ര്‍ ചാ​ടി​യ​തു​മൂ​ലം പെ​ട്ടെ​ന്ന് ബ്രേ​ക്ക് ചെ​യ്ത​തി​നാ​ല്‍ പി​ന്നി​ല്‍ ഇ​രു​ന്ന വി​ജ​യ​കു​മാ​രി തെ​റി​ച്ച് റോ​ഡി​ല്‍ വീ​ണു പ​രു​ക്കേ​ല്‍​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലും തു​ട​ര്‍​ന്ന് കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യ വി​ജ​യ​കു​മാ​രി ജൂ​ലൈ18​ന് മ​ര​ണ​മ​ട​ഞ്ഞു. ഇ​തു സം​ബ​ന്ധി​ച്ച് കു​ത്തി​യ​തോ​ട് പോ​ലീ​സ് കേ​സ് എ​ടു​ത്തി​രു​ന്നു. മ​ര​ണ​പ്പെ​ട്ട വി​ജ​യ​കു​മാ​രി​യു​ടെ മ​ക​ള്‍ വാ​ഹ​നാ​പ​ക​ട ന​ഷ്ട​പ​രി​ഹാ​ര കേ​സ് ന​ല്‍​കു​ക​യാ​യി​രു​ന്നു. മ​ര​ണ​പ്പെ​ട്ട വി​ജ​യ​കു​മാ​രി​യു​ടെ ഭാ​ഗ​ത്ത് അ​ശ്ര​ദ്ധ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ മ​ക​ന്‍റെ ഭാ​ഗ​ത്ത് ശ്ര​ദ്ധ​ക്കു​റ​വു​ണ്ടാ​യി എ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. ഹ​ര്‍​ജി​ക്കാ​രി​യാ​യ മ​ക​ള്‍​ക്ക് 7,98,000 രൂ​പ​യും ഏ​ഴു ശ​ത​മാ​നം വാ​ര്‍​ഷി​ക പ​ലി​ശ​യും ന​ല്‍​കാ​നും വി​ധി​ച്ചു. ഹ​ര്‍​ജി​ക്കാ​രി​ക്കു​വേ​ണ്ടി അ​ഡ്വ​ക്ക​റ്റു​മാ​രാ​യ എ​സ്. ജ്യോ​തി​കു​മാ​ര്‍, അ​ശ്വ​നി എ​സ്. ബാ​ബു എ​ന്നി​വ​ര്‍ ഹാ​ജ​രാ​യി.