ഇനാൻ, അൻമോൽ ജീത് ഗയാ...
Thursday, October 10, 2024 1:34 AM IST
ചെന്നൈ: അണ്ടർ 19 ചതുർദിന ടെസ്റ്റിൽ ഓസ്ട്രേലിയയെ ഇന്നിംഗ്സിനു തകർത്ത് ഇന്ത്യൻ കൗമാര സംഘം.
മലയാളി സ്പിന്നർ മുഹമ്മദ് ഇനാനും അൻമോൽജീത് സിംഗും ചേർന്നു നടത്തിയ ബൗളിംഗ് ആക്രണത്തിൽ തകർന്നുവീണ ഓസ്ട്രേലിയ അണ്ടർ 19 ഇന്നിംഗ്സിനും 120 റണ്‍സിനുമായിരുന്നു പരാജയപ്പെട്ടത്. സ്കോർ: ഇന്ത്യ 492. ഓസ്ട്രേലിയ 277, 95.
ഒന്നാം ഇന്നിംഗ്സ് 142/3 എന്ന നിലയിൽ മൂന്നാംദിനമായ ഇന്നലെ പുനരാരംഭിച്ച ഓസ്ട്രേലിയ 277നു പുറത്തായി. മുഹമ്മദ് ഇനാനും അൻമോൽജീതും നാലു വിക്കറ്റ് വീതം പങ്കിട്ടെടുത്തു. ഫോളോ ഓണിനിറങ്ങിയ ഓസ്ട്രേലിയ അണ്ടർ 19ന്റെ രണ്ടാം ഇന്നിംഗ്സ് വെറും 95ൽ അവസാനിച്ചു. അതോടെ മൂന്നാംദിനം ഇന്ത്യ ജയത്തിൽ എത്തി.
രണ്ടാം ഇന്നിംഗ്സിൽ മുഹമ്മദ് ഇനാൻ മൂന്നും അൻമോൽജീത് സിംഗ് അഞ്ചും വിക്കറ്റ് വീതം സ്വന്തമാക്കി. ലെഗ് സ്പിൻ-ഓഫ് സ്പിൻ കോന്പിനേഷനായ അൻമോൽജീത്-മുഹമ്മദ് ഇനാൻ സഖ്യം രണ്ട് ഇന്നിംഗ്സിലുമായി 15 വിക്കറ്റാണ് വീഴ്ത്തിയത്. അൻമോൽജീത്താണ് പ്ലെയർ ഓഫ് ദ മാച്ച്.