ചെൽസിക്ക് തകർപ്പൻ ജയം
Sunday, October 19, 2025 1:22 AM IST
ലണ്ടൻ: പ്രീമിയർ ലീഗിൽ ചെൽസിക്ക് തകർപ്പൻ ജയം. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരേ നടന്ന മത്സരത്തിൽ ജോഷ്വ അചെംപോങ്, പെഡ്രോ നെറ്റോ, റീസ് ജെയിംസ് എന്നിവരുടെ ഗോളുകളുടെ മികവിൽ ചെൽസിക്ക് 3-0ന്റെ തകർപ്പൻ ജയമാണ് സ്വന്തമായത്.
ആദ്യ പകുതിയിലെ വിരസത രണ്ടാം പകുതിയിൽ ചെൽസി മാറ്റി. വിരസമായ ആദ്യ പകുതിക്ക് ശേഷം കളി ആരംഭിച്ച രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോൾ പിറന്നു.
49-ാം മിനിറ്റിൽ പെഡ്രോ നെറ്റോ നൽകിയ ക്രോസ് ഹെഡ് ചെയ്ത് വലയിലെത്തിച്ച് അചെംപോങ് ചെൽസിക്ക് ലീഡ് നൽകി. മൂന്ന് മിനിറ്റിനുള്ളിൽ നെറ്റോ ചെൽസിയുടെ ലീഡ് ഉയർത്തി.
52-ാം മിനിറ്റിൽ പെഡ്രോ നെറ്റോ എടുത്ത ഫ്രീ കിക്ക് നോട്ടിങ്ഹാം ഗോൾ കീപ്പർ മാറ്റ്സ് സെൽസിന്റെ കൈയിൽ തട്ടിയെങ്കിലും പന്ത് വല കുലുക്കി. 84-ാം മിനിറ്റിൽ റീസ് ജയിംസ് ക്ലോസ് റേഞ്ചിൽനിന്ന് തൊട്ടടുത്ത ഷോട്ട് വലയിലെത്തിച്ച് സ്കോർ 3-0 ആക്കി.
റഫായൽ ഗുസ്റ്റോയ്ക്ക് റഫ് ടാക്കിളിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചതിനെ തുടർന്ന് ബ്ലൂസ് പത്ത് പേരായി ചുരുങ്ങിയെങ്കിലും മത്സരം ചെൽസിയുടെ കൈയ്യിലായിരുന്നു.