പെ​​ര്‍​ത്ത്: മാ​​ര്‍​ച്ച് ഒ​​മ്പ​​ത്; 2025 ഐ​​സി​​സി ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ന്‍റെ ഫൈ​​ന​​ല്‍. അ​​ന്നാ​​ണ് രോ​​ഹി​​ത് ശ​​ര്‍​മ​​യും വി​​രാ​​ട് കോ​​ഹ്‌​ലി ​ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി​​യി​​ല്‍ അ​​വ​​സാ​​നം ക​​ളി​​ച്ച​​ത്. അ​​തി​​നു​​ശേ​​ഷം ഐ​​പി​​എ​​ല്‍ 2025ലും ​​ഇ​​രു​​വ​​രും ക​​ള​​ത്തി​​ല്‍ എ​​ത്തി.

ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി ഫൈ​​ന​​ല്‍ ക​​ഴി​​ഞ്ഞി​​ട്ട് ഏ​​ഴു മാ​​സ​​ങ്ങ​​ള്‍ പി​​ന്നി​​ട്ടു, ഐ​​പി​​എ​​ല്‍ ക​​ഴി​​ഞ്ഞി​​ട്ട് അ​​ഞ്ചും. പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​രെ ആ​​വേ​​ശ​​ഭ​​രി​​ത​​മാ​​ക്കി​​യ രോ​​ഹി​​ത് ശ​​ര്‍​മ​​യും വി​​രാ​​ട് കോ​​ഹ്‌​ലി​​യും 224 ദി​​ന​​ങ്ങ​​ളു​​ടെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം നാ​​ളെ രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​ര​​ത്തി​​ന് ഇ​​റ​​ങ്ങു​​ന്നു. ഒ​​രു ചോ​​ദ്യ​​വും ഒ​​രു ആ​​ശ​​ങ്ക​​യും മാ​​ത്രം; രോ-​​കോ സ​​ഖ്യ​​ത്തി​​ന്‍റെ അ​​വ​​സാ​​ന ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​നം ആ​​യി​​രി​​ക്കു​​മോ നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന​​ത്.

ഇ​​തി​​നോ​​ട​​കം രാ​​ജ്യാ​​ന്ത​​ര ട്വ​​ന്‍റി-20, ടെ​​സ്റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഇ​​രു​​വ​​രും വി​​ര​​മി​​ച്ചു. 2024-25 ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തോ​​ടെ​​യാ​​ണ് ഇ​​രു​​വ​​രും ടെ​​സ്റ്റി​​ല്‍​നി​​ന്നു വി​​ര​​മി​​ച്ച​​ത്. 2025ല്‍ ​​മ​​റ്റൊ​​രു ഓ​​സീ​​സ് പ​​ര്യ​​ട​​നം, ഏ​​ക​​ദി​​ന​​ത്തി​​നാ​​യി. ഈ ​​പ​​ര​​മ്പ​​ര​​യ്ക്കു​​ശേ​​ഷം രോ-​​കോ സ​​ഖ്യം ഇ​​ന്ത്യ​​ന്‍ ജ​​ഴ്‌​​സി​​യി​​ല്‍ ഉ​​ണ്ടാ​​കി​​ല്ലേ..? കാ​​ത്തി​​രു​​ന്ന​​റി​​യു​​ക​​ത​​ന്നെ...

ലാ​​സ്റ്റ് ചാ​​ന്‍​സ്..?

ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ക​​ണ്ട ഏ​​റ്റ​​വും മി​​ക​​ച്ച ബാ​​റ്റ​​ര്‍​മാ​​രാ​​യ രോ​​ഹി​​ത്തി​​ന് 38ഉം ​​കോ​​ഹ്‌​ലി​​ക്ക് 36ഉം ​​വ​​യ​​സു​​ണ്ട്. 2027 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് വ​​രെ ഇ​​രു​​വ​​രും തു​​ട​​രു​​മോ എ​​ന്ന​​ത് ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​ന​​ത്തെ ആ​​ശ്ര​​യി​​ച്ചി​​രി​​ക്കു​​മെ​​ന്ന​​താ​​ണ് വാ​​സ്ത​​വം. അ​​താ​​യ​​ത് പെ​​ര്‍​ത്തി​​ലും (നാ​​ളെ) അ​​ഡ്‌​ലെ​​യ്ഡി​​ലും (23ന്) ​​സി​​ഡ്‌​​നി​​യി​​ലും (25ന്) ​​ന​​ട​​ക്കു​​ന്ന ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ല്‍ മി​​ന്നും പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചാ​​ല്‍ രോ-​​കോ സ​​ഖ്യ​​ത്തെ ത​​ള്ളു​​ക എ​​ളു​​പ്പ​​മ​​ല്ല.


മ​​റി​​ച്ചാ​​യാ​​ല്‍ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ ഗൗ​​തം ഗം​​ഭീ​​റി​​നും ചീ​​ഫ് സെ​​ല​​ക്ട​​ര്‍ അ​​ജി​​ത് അ​​ഗാ​​ര്‍​ക്ക​​റി​​നും ര​​ണ്ടാ​​മ​​തൊ​​ന്ന് ചി​​ന്തി​​ക്കേ​​ണ്ടി​​വ​​രി​​ല്ല. ക്രി​​ക്ക​​റ്റ് ജീ​​വി​​ത​​ത്തി​​ലെ നി​​ര്‍​ണാ​​യ​​ക ആ​​ഴ്ച​​യാ​​ണ് രോ-​​കോ സ​​ഖ്യ​​ത്തി​​നു മു​​ന്നി​​ല്‍ നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന​​തെ​​ന്നു ചു​​രു​​ക്കം. ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ല്‍ രോ-​​കോ സ​​ഖ്യ​​ത്തി​​ന്‍റെ അ​​വ​​സാ​​ന പ​​ര്യ​​ട​​ന​​മാ​​യി​​രി​​ക്കു​​മെ​​ന്ന സം​​സാ​​ര​​വും അ​​ന്ത​​രീ​​ക്ഷ​​ത്തി​​ലു​​ണ്ട്.

രോ-​​കോ Vs ഓ​​സീ​​സ്

വി​​രാ​​ട് കോ​​ഹ്‌​ലി 2009​ലാ​​ണ് ആ​​ദ്യ​​മാ​​യി ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യ​​ത്. അ​​ന്നു മു​​ത​​ല്‍ ഇ​​ന്നു​​വ​​രെ​​യാ​​യി ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മ​​ണ്ണി​​ല്‍ 29 ഏ​​ക​​ദി​​ന​​ങ്ങ​​ള്‍ ക​​ളി​​ച്ചു. 51.03 ശ​​രാ​​ശ​​രി​​യി​​ല്‍ 1327 റ​​ണ്‍​സ് നേ​​ടി. സ​​ന്ദ​​ര്‍​ശ​​ക താ​​ര​​ങ്ങ​​ളി​​ല്‍ ഓ​​സ്‌​​ട്രേ​​ലി​​യ​​യി​​ല്‍ ഏ​​റ്റ​​വും കൂ​​ടു​​ത​​ല്‍ റ​​ണ്‍​സ് എ​​ന്ന റി​​ക്കാ​​ര്‍​ഡ് കോ​​ഹ്‌​ലി​​ക്കു സ്വ​​ന്തം.

അ​​ഞ്ച് സെ​​ഞ്ചു​​റി​​യും ആ​​റ് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും കോ​​ഹ്‌​ലി ​ഓ​​സീ​​സ് മ​​ണ്ണി​​ല്‍ നേ​​ടി​​യി​​ട്ടു​​ണ്ട്. ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ ആ​​കെ 50 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് 54.46 ശ​​രാ​​ശ​​രി​​യി​​ല്‍ 2451 റ​​ണ്‍​സ് കോ​​ഹ്‌​ലി​​ക്കു​​ണ്ട്. എ​​ട്ട് സെ​​ഞ്ചു​​റി​​യും 15 അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ള്‍​പ്പെ​​ടെ​​യാ​​ണി​​ത്.

രോ​​ഹി​​ത് ഓ​​സ്‌​​ട്രേ​​ലി​​യ​​ന്‍ മ​​ണ്ണി​​ല്‍ അ​​വ​​ര്‍​ക്കെ​​തി​​രേ 30 ഏ​​ക​​ദി​​നം ക​​ളി​​ച്ചു. 53.12 ശ​​രാ​​ശ​​രി​​യി​​ല്‍ 1328 റ​​ണ്‍​സ് നേ​​ടി. അ​​ഞ്ച് സെ​​ഞ്ചു​​റി​​യും നാ​​ല് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ള്‍​പ്പെ​​ടെ​​യാ​​ണി​​ത്. ഓ​​സ്‌​​ട്രേ​​ലി​​യ​​യ്‌​​ക്കെ​​തി​​രേ ആ​​കെ 46 ഏ​​ക​​ദി​​ന​​ങ്ങ​​ളി​​ല്‍ രോ​​ഹി​​ത് ഇ​​റ​​ങ്ങി. എ​​ട്ട് സെ​​ഞ്ചു​​റി​​യും ഒ​​മ്പ​​ത് അ​​ര്‍​ധ​​സെ​​ഞ്ചു​​റി​​യും ഉ​​ള്‍​പ്പെ​​ടെ 2407 റ​​ണ്‍​സ് സ്വ​​ന്ത​​മാ​​ക്കി. 57.30 ആ​​ണ് ശ​​രാ​​ശ​​രി.