ഗുവാഹത്തി: ലോ​​ക ജൂ​​ണി​​യ​​ർ വ​​നി​​ത സിം​​ഗി​​ൾ​​സ് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ വെ​​ള്ളി മെ​​ഡ​​ലു​​മാ​​യി അ​​ഭി​​മാ​​ന​​മാ​​യി ഇ​​ന്ത്യ​​യു​​ടെ ത​​ൻ​​വി ശ​​ർ​​മ. ടോ​​പ് സീ​​ഡാ​​യ 16കാ​​രി ത​​ൻ​​വി​​യെ ര​​ണ്ടാം സീ​​ഡ് തായ്‌ലൻ​​ഡ് താ​​രം അ​​ന്യാ​​പ​​ത് ഫി​​ചി​​ത്പ്രീ​​ചാ​​സ​​ക് 15-7, 15-12 സ്കോ​​റി​​ന് പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി ലോ​​ക ജൂ​​ണി​​യ​​ർ ചാ​​ന്പ്യ​​നാ​​യി.


വ​​നി​​ത സിം​​ഗി​​ൾ​​സി​​ൽ 17 വ​​ർ​​ഷ​​ത്തെ മെ​​ഡ​​ൽ വ​​ര​​ൾ​​ച്ച വെ​​ള്ളി സ്വ​​ന്ത​​മാ​​ക്കി ത​​ൻ​​വി അ​​വ​​സാ​​നി​​പ്പി​​ച്ചു. അ​​പ​​ർ​​ണ പോ​​പ്പ​​റ്റ് (1996ൽ ​​വെ​​ള്ളി), സൈ​​ന നെഹ്‌ വാള്‍ (2006ൽ ​​വെ​​ള്ളി, 2008ൽ ​​സ്വ​​ർ​​ണം) എ​​ന്നി​​വ​​ർ​​ക്ക് ശേ​​ഷം മെ​​ഡ​​ൽ നേ​​ടു​​ന്ന മൂ​​ന്നാ​​മ​​ത് ഇ​​ന്ത്യ​​ൻ വ​​നി​​താ താ​​ര​​മാ​​ണ് ത​​ൻ​​വി.