ഹൈദരാബാദ് എഫ്സി ഇനി സ്പോർട്ടിംഗ്് ക്ലബ് ഡൽഹി
Monday, October 20, 2025 1:44 AM IST
ന്യൂഡൽഹി: അഞ്ചു വർഷത്തിനുശേഷം ഡൽഹിക്കു സ്വന്തമായി വീണ്ടും ഐഎസ്എൽ ടീം. 2022ലെ ലീഗ് ചാന്പ്യൻമാരായ ഹൈദരാബാദ് എഫ്സിയാണ് ‘സ്പോർട്ടിംഗ്് ക്ലബ് ഡൽഹി’ എന്ന പേരിൽ ഡൽഹിയിലേക്ക് ആസ്ഥാനം മാറ്റിയത്. 25ന് ഗോവയിൽ തുടങ്ങുന്ന സൂപ്പർ കപ്പിൽ സ്പോർട്ടിംഗ്് ക്ലബ് ഡൽഹി അരങ്ങേറ്റം കുറിക്കും.
ബി.സി. ജിൻഡൽ ഗ്രൂപ്പാണ് ടീമിന്റെ ഉടമസ്ഥർ. ടീമിന്റെ പേരും ലോഗോയും പ്രകാശനം ചെയ്തു. ഐഎസ്എൽ സ്ഥാപക ടീമുകളിലൊന്നായ ഡൽഹി ഡൈനാമോസ് 2009ൽ ഒഡീഷ എഫ്സിയായി മാറിയതോടെയാണ് ഐഎസ്എലിൽ ഇടക്കാലത്തു സാന്നിധ്യമില്ലാതായത്.