സംസ്ഥാന സ്കൂള്‍ ഒളിന്പിക്സിന് 21ന് തിരിതെളിയും
Sunday, October 19, 2025 1:21 AM IST
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ ഒളിന്പിക്സ് 2025ന് ഈ മാസം 21ന് തിരുവനന്തപുരത്തു തുടക്കമാകുമെന്നു വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. ഈ മാസം 21 മുതല്‍ 28 വരെയാണ് സംസ്ഥാന സ്കൂള്‍ ഓളിംപിക്സ് തിരുവനന്തപുരത്തു സംഘടിപ്പിക്കുന്നത്.
സംസ്ഥാന സ്കൂള്‍ ഒളിന്പിക്സിനോടനുബന്ധിച്ച് കാസര്‍ഗോഡ് നീലേശ്വരത്തുനിന്ന് ആരംഭിച്ച ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയുടെ സംസ്ഥാന തല പര്യടനം ഇന്നു തിരുവനന്തപുരത്ത് എത്തിച്ചേരുമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.