രോ-കോ ലോകകപ്പ് കളിക്കും: ഹെഡ്
Saturday, October 18, 2025 12:22 AM IST
പെർത്ത്: രോഹിത് ശർമ- വിരാട് കോഹ്ലി സഖ്യം വൈറ്റ് ബോൾ ക്രിക്കറ്റിൽ തുടരുമോ ഇല്ലയോ എന്ന ചോദ്യം ശക്തമാകുന്നതിനിടെ ഇരുവരും 2027 ലോകകപ്പ് കളിക്കുമെന്ന പ്രതീക്ഷ പങ്കുവച്ച് ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡ്.
“നിലവാരമുള്ള രണ്ട് വൈറ്റ്-ബോൾ താരങ്ങൾ. വിരാട് ഏറ്റവും മികച്ച വൈറ്റ്-ബോൾ താരം. രോഹിതും പിന്നിലല്ല. ഒരേ ഫോർമാറ്റിൽ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യുന്ന ഒരാളെന്ന നിലയിൽ രോഹിത്തിനോട് എനിക്ക് ബഹുമാനമുണ്ട്’’- ഹെഡ് പറഞ്ഞു.