ചരിത്രം തെളിച്ച് ജ്യോതി
Sunday, October 19, 2025 1:21 AM IST
നാൻജിംഗ്: ചരിത്രം കുറിച്ച് ഇന്ത്യൻ അന്പെയ്ത്ത് താരം ജ്യോതി സുരേഖ വെന്നം. ചൈനയിലെ നാൻജിംഗിൽ നടന്ന ലോകകപ്പ് ഫൈനലിൽ വെങ്കലം നേടിയാണ് താരം ചരിത്രം കുറിച്ചത്.
മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ കോന്പൗണ്ട് അന്പെയ്ത്ത് താരമാണ് ജ്യോതി സുരേഖ.സെമിഫൈനലിൽ ലോക ഒന്നാം നന്പർ താരം മെക്സിക്കോയുടെ ആൻഡ്രിയ ബെസെറയോട് 143-145 സ്കോറിന് ജ്യോതി പരാജയപ്പെട്ടു.
ലോകകപ്പ് ഫൈനലിൽ ജ്യോതി പങ്കെടുക്കുന്നത് മൂന്നാം തവണയാണ്. നേരത്തേ ത്ലാക്സ്കാല (2022), ഹെർമോസില്ലോ (2023) സീസണുകളിൽ മത്സരിച്ചെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.