നായിഡു: കേരളം 204/5
Friday, October 17, 2025 1:25 AM IST
സൂററ്റ്: സി.കെ. നായിഡു ട്രോഫി ക്രിക്കറ്റില്‍ ഗുജറാത്തിനെതിരേ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ കേരളം 204 റണ്‍സ് എടുത്തിട്ടുണ്ട്. നാലു വിക്കറ്റ് നഷ്ടത്തില്‍ 98 എന്ന നിലയില്‍നിന്നാണ് കേരളം കരകയറിയത്.
91 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന വരുണ്‍ നായനാരുടെ മികവിലാണ് കേരളത്തിന്റെ തിരിച്ചുവരവ്. പവന് ശ്രീധറും (48) തിളങ്ങി.