സീനിയര്‍ ഫുട്ബോള്‍: ചാമ്പ്യന്മാരെ വീഴ്ത്തി തൃശൂര്‍ ഫൈനലില്‍
Monday, October 20, 2025 1:44 AM IST
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ കോട്ടയം ഫൈനല്‍ കാണാതെ പുറത്തായി. ഇന്നലെ നടന്ന ആദ്യ സെമിഫൈനലില്‍ തൃശൂരാണ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് കോട്ടയത്തെ പരാജയപ്പെടുത്തിയത്.
നിലവിലെ റണ്ണേഴ്സ് അപ്പായ തിരുവനന്തപുരം ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായിരുന്നു.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് നടക്കുന്ന രണ്ടാം സെമിയില്‍ ഇടുക്കി ആലപ്പുഴയെ നേരിടും. നാളെ ഉച്ചകഴിഞ്ഞു മൂന്നിനാണ് ഫൈനല്‍.