പ്രൈം വോളി
Friday, October 17, 2025 1:25 AM IST
ഹൈദരാബാദ്: പ്രൈം വോളിബോൾ 2025 സീസണിൽ ഗോവ ഗാർഡിയൻസിനെതിരേ ഹൈദരാബാദ് ബ്ലാക്ക് ഹോക്സിനു ജയം. നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ഹൈദരാബാദിന്റെ ജയം.
സ്കോർ: 15-13, 20-18, 15-17, 15-9. ഹൈദരാബാദിന്റെ ബ്രസീലിയൻ താരം യുദി യമമോട്ടോയാണ് കളിയിലെ താരം. ജയത്തോടെഏഴ് പോയിന്റുമായി ഹൈദരാബാദ് ആറാം സ്ഥാനത്ത് എത്തി.