ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ആസ്റ്റണ്‍ വില്ലയ്ക്ക് ജയം
Monday, October 20, 2025 1:44 AM IST
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ആസ്റ്റണ്‍വില്ലയ്ക്ക് ജയം. ടോട്ടണ്‍ഹാം ഹോട്സ്പുറിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് ആസ്റ്റണ്‍വില്ല ശക്തമായ തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ ആസ്റ്റണ്‍ വില്ലയുടെ വല ടോട്ടണ്‍ഹാം കുലുക്കി. റോഡ്രിഗോ ബെന്റാൻകൂർ ആണ് ഗോൾ നേടിയത്. എന്നാൽ 37-ാം മിനിറ്റിൽ മോർഗൻ റോഗർസ് ആസ്റ്റണ്‍വില്ലയെ സമനിലയിൽ എത്തിച്ചു. 77-ാം മിനിറ്റിൽ എമിലിയാനോ ബ്യൂണ്ടിയയുടെ ഗോളിലൂടെ ആസ്റ്റണ്‍വില്ല വിജയം പിടിച്ചെടുത്തു.
ഫുൾ ആഴ്സണൽ
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയത്തുടർച്ചയുമായി ആഴ്സണൽ. ലണ്ടൻ ഡെർബിയിൽ ഫുൾഹാമിനെ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. വിരസമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ ലിയാൻഡ്രോ ട്രോസാർഡിന്റെ ഗോളാണ് ആഴ്സണലിന് വിജയം സമ്മാനിച്ചത്.
മത്സരത്തിന്റെ 58-ാം മിനിറ്റിലാണ് ബാഴ്സയുടെ വിജയ ഗോൾ പിറന്നത്. വലത് ഭാഗത്തുനിന്ന് ലഭിച്ച കോർണറിന് ശേഷം പന്ത് ബാക്ക് പോസ്റ്റിൽ ട്രോസാർഡിന് ലഭിച്ചു. താരം കാൽമുട്ടുകൊണ്ട് പന്ത് ഗോൾ വലയിലാക്കി ആഴ്സണലിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു.
വിജയത്തോടെ ആഴ്സണൽ പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി. എട്ട് മത്സരങ്ങളിൽ നിന്ന് 19 പോയിന്റാണ് ആഴ്സണലിനുള്ളത്.