ന്യൂ​​ഡ​​ൽ​​ഹി: ഫി​​ഫ റാ​​ങ്കിംഗിൽ ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ടീം ​​വീ​​ണ്ടും താ​​ഴേ​​യ്ക്ക്. എ​​എ​​ഫ്സി ഏ​​ഷ്യ​​ൻ ക​​പ്പ് യോ​​ഗ്യ​​താ മ​​ത്സ​​ര​​ത്തി​​ൽ സ്വ​​ന്തം നാ​​ട്ടി​​ൽ സി​​ങ്ക​​പ്പൂ​​രി​​നോ​​ട് 2-1ന് ​​തോ​​റ്റ​​തി​​നു പി​​ന്നാ​​ലെ റാ​​ങ്കി​ംഗിൽ 136-ാം സ്ഥാ​​ന​​ത്തേ​​ക്കാ​​ണ് ഇ​​ന്ത്യ വീ​​ണ​​ത്. ഒ​​ന്പ​​തു വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ലെ ടീ​​മി​​ന്‍റെ ഏ​​റ്റ​​വും മോ​​ശം റാ​​ങ്കിംഗാ​​ണി​​ത്.


സി​​ങ്ക​​പ്പൂ​​രി​​നെ​​തി​​രാ​​യ എവേ മ​​ത്സ​​ര​​ത്തി​​ൽ സ​​മ​​നി​​ല (1-1) നേ​​ടി​​യ ഇ​​ന്ത്യ ഹോം ​​മ​​ത്സ​​ര​​ത്തി​​ൽ തോ​​ൽ​​വി വ​​ഴ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. 134-ാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു നേ​​ര​​ത്തേ ടീം. ​​തോ​​ൽ​​വി​​യോ​​ടെ ര​​ണ്ടു സ്ഥാ​​ന​​ങ്ങ​​ൾ ന​​ഷ്ട​​പ്പെ​​ട്ട് 136-ാം സ്ഥാ​​ന​​ത്തേ​​ക്ക് താ​​ഴ്ന്നു.