ന്യൂ​​യോ​​ർ​​ക്ക്: മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ൽ വ​​ന്പ​​ൻ വി​​ജ​​യ​​വു​​മാ​​യി ഇ​​ന്‍റ​​ർ​​മ​​യാ​​മി. സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി​​യു​​ടെ ഹാ​​ട്രി​​ക് മി​​ക​​വി​​ൽ ര​​ണ്ടി​​നെ​​തി​​രേ അ​​ഞ്ചു​​ ഗോ​​ളി​​ന്‍റെ ത​​ക​​ർ​​പ്പ​​ൻ ജ​​യ​​മാ​​ണ് നാഷ്‌വില്ല എ​​സ്‌​​സി​​ക്കെ​​തി​​രേ മ​​യാ​​മി നേ​​ടി​​യ​​ത്. ഇ​​തോ​​ടെ മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ന്‍റെ ഗോ​​ൾ​​ഡ​​ൻ ബൂ​​ട്ട് പു​​ര​​സ്കാ​​രം മെ​​സി​​ക്കെ​​ന്ന് ഉ​​റ​​പ്പാ​​യി. ആ​​ദ്യ പ​​കു​​തി​​യി​​ൽ ഒ​​ന്നും ര​​ണ്ടാം പ​​കു​​തി​​യി​​ൽ ര​​ണ്ടും ഗോ​​ളു​​ക​​ളാ​​ണ് മെ​​സി നേ​​ടി​​യ​​ത്. അ​​തേ​​സ​​മ​​യം ആ​​ദ്യ പ​​കു​​തി​​യി​​ൽ നാഷ്‌വി​​ല്ല​​യാ​​ണ് ലീ​​ഡ് ചെ​​യ്ത​​ത്.

മ​​ത്സ​​ര​​ത്തി​​ന്‍റെ 34-ാം മി​​നി​​റ്റി​​ലാ​​ണ് മെ​​സി​​യു​​ടെ ആ​​ദ്യ​​ഗോ​​ൾ. എ​​ന്നാ​​ൽ ഒ​​ൻ​​പ​​ത് മി​​നി​​റ്റു​​ക​​ൾ​​ക്കു ശേ​​ഷം ഹാ​​നി മു​​ക്താ​​റി​​ന്‍റെ ക്രോ​​സ് പോ​​സ്റ്റി​​ന​​ടു​​ത്തു​​വ​​ച്ച് സാം ​​സ​​റി​​ഡ്ജ് ഹെ​​ഡ് ചെ​​യ്ത് ഗോ​​ളാ​​ക്കി​​യ​​തോ​​ടെ നാഷ്‌വില്ല ഒ​​പ്പ​​മെ​​ത്തി. ഇ​​ൻ​​ജു​​റി ടൈ​​മി​​ൽ മ​​യാ​​മി​​യെ ഞെ​​ട്ടി​​ച്ച്് നാ​​ഷ്വി​​ല്ല വീ​​ണ്ടും സ്കോ​​ർ ചെ​​യ്തു. ഹാ​​നി മു​​ക്താ​​റി​​ന്‍റെ ഷോ​​ട്ട് പോ​​സ്റ്റി​​ലി​​ടി​​ച്ച് മ​​ട​​ങ്ങി​​യെ​​ങ്കി​​ലും റീ​​ബൗ​​ണ്ട് വ​​ന്ന പ​​ന്ത് ജേ​​ക്ക​​ബ് ഷാ​​ഫ​​ൽ​​ബ​​ർ​​ഗ് വ​​ല​​യി​​ലാ​​ക്കി ടീ​​മി​​ന് ലീഡ്‌ നേ​​ടി​​ക്കൊ​​ടു​​ത്തു.


ര​​ണ്ടാം പ​​കു​​തി​​യി​​ൽ മെ​​സി ക​​ളം നി​​റ​​ഞ്ഞ​​തോ​​ടെ മ​​യാ​​മി ഗോ​​ൾമ​​ഴ പെ​​യ്യി​​ച്ചു. 63-ാം മി​​നി​​റ്റി​​ൽ പെ​​നാ​​ൽ​​റ്റി ഗോ​​ളാ​​ക്കി മെ​​സി സ്കോ​​ർ തുല്യ​​മാ​​ക്കി. 67-ാം മി​​നി​​റ്റി​​ൽ ബ​​ൽ​​ത്താ​​സ​​ർ റോ​​ഡ്രി​​ഗ​​സി​​ലൂ​​ടെ മ​​യാ​​മി മൂ​​ന്നാം ഗോളു മായി മു​​ന്നി​​ലെ​​ത്തി. 81-ാം മി​​നി​​റ്റി​​ൽ മെ​​സി ഹാ​​ട്രി​​ക് പൂ​​ർ​​ത്തി​​യാ​​ക്കി​​യ ഗോ​​ൾ നാഷ്‌വി​​ല്ല​​യു​​ടെ പ​​ത​​നം ഉ​​റ​​പ്പാ​​ക്കി. ടെ​​ലാ​​സ്കോ സെ​​ഗോ​​വി​​യ​​യും ഗോ​​ൾ നേ​​ടി​​യ​​തോ​​ടെ നേ​​ട്ടം അ​​ഞ്ചാ​​യി.

ഗോ​​ൾ​​ഡ​​ൻ ബൂ​​ട്ട് മെ​​സി​​ക്ക്!

മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ലെ ഗോ​​ൾ​​ഡ​​ൻ ബൂ​​ട്ട് മെ​​സി​​ക്കെ​​ന്ന് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പാ​​യി. സീ​​സ​​ണി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​നി​​റ​​ങ്ങു​​ന്പോ​​ൾ ലോ​​സ് ആ​​ഞ്ചലീസ് എ​​ഫ്സി​​യു​​ടെ ഡെ​​നി​​സ് ബൗം​​ഗ​​യേക്കാൾ ര​​ണ്ട് ഗോ​​ളു​​ക​​ൾ​​ക്ക് മു​​ന്നി​​ലാ​​യി​​രു​​ന്നു മെ​​സി. 26 ഗോ​​ളാ​​യി​​രു​​ന്നു സ​​ന്പാ​​ദ്യം. എ​​ന്നാ​​ൽ നാഷ്‌വി​​​​ല്ല​​യ്ക്കെ​​തി​​രേ ഹാ​​ട്രി​​ക് നേ​​ടി​​യ​​തോ​​ടെ 28 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഗോ​​ൾ നേ​​ട്ടം 29 ആ​​ക്കാ​​ൻ താ​​ര​​ത്തി​​നാ​​യി. എം​​എ​​ൽ​​എ​​സ് ബൂ​​ട്ട് മെ​​സി​​യെ​​ത്തേ​​ടി​​യെ​​ത്തു​​ന്ന​​ത് ആ​​ദ്യ​​മാ​​ണ്.