നിംഗ്ബോ ഓപ്പണ്‍ റെബാക്കിനയ്ക്ക്
Monday, October 20, 2025 1:44 AM IST
നിംഗ്ബോ: നിംഗ്ബോ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വന്തമാക്കി എലീന റെബാക്കിന. ഇന്നലെ നടന്ന ഫൈനലിൽ റഷ്യയുടെ നാലാം സീഡ് എകറ്റെറിന അലക്സാണ്ട്രോവയെ 3-6, 6-0, 6-2 സ്കോറിന് പരാജയപ്പെടുത്തിയാണ് റെബാക്കിന കിരീടം നേടിയത്. ഒരു സെറ്റ് പിന്നിൽനിന്ന ശേഷം ശക്തമായ പോരാട്ടത്തിലൂടെ തിരിച്ചുവരവ് നടത്തിയാണ് റെബാക്കിന കപ്പുയർത്തിയത്.