എവർട്ടണെ വീഴ്ത്തി സിറ്റി
Monday, October 20, 2025 1:44 AM IST
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കരുത്തരായ മാഞ്ചസ്റ്റർ സിറ്റി 2-0ന് എവർട്ടണെ പരാജയപ്പെടുത്തി. എർലിംഗ് ഹാലണ്ട് നേടിയ ഇരട്ട ഗോൾ ബലത്തിലാണ് എവർട്ടണെതിരേ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ സിറ്റി ജയിച്ചുകയറിയത്. ആദ്യ പകുതി ഗോൾരഹിതമായിരുന്നു. രണ്ടാം പകുതിയിൽ അഞ്ച് മിനിറ്റിനിടെ ഇരട്ട ഗോളുകൾ വലയിലാക്കിയാണ് ഹാലണ്ട് ജയമുറപ്പിച്ചത്. 58, 63 മിനിറ്റുകളിലാണ് ഗോളുകൾ പിറന്നത്.
മറ്റു മത്സരങ്ങളിൽ ബേണ്‍ലി 2-0നു ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തി. ബ്രൈറ്റൻ സ്വന്തം തട്ടകത്തിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2-1നും സണ്ടർലാൻഡ് 2-0നു വൂൾവ്സിനെയും പരാജയപ്പെടുത്തി.