അഭിഷേക്, സ്മൃതി താരങ്ങള്‍
Friday, October 17, 2025 1:25 AM IST
ദുബായ്: മികച്ച ക്രിക്കറ്ററിനുള്ള ഐസിസി പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറിലെ മികച്ച പുരുഷ താരമായി അഭിഷേക് ശർമയും വനിതാ താരമായി സ്മൃതി മന്ദാനയും തെരഞ്ഞെടുക്കപ്പെട്ടു.
പുരുഷ വിഭാഗത്തില്‍ ട്വന്റി-20 ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് സെപ്റ്റംബര്‍ മാസത്തിലെ മികച്ച താരമായത്. ഏഷ്യ കപ്പിലുള്‍പ്പെടെ നടത്തിയ പ്രകടനം അഭിഷേകിനെ മികച്ച താരത്തിനുള്ള പുരസ്കാരത്തിലെത്തിച്ചു.
ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന ഹോം പരമ്പരയില്‍ നടത്തിയ പ്രകടനമാണ് സ്മൃതി മന്ദാനയെ സെപ്റ്റംബറിലെ താരമാക്കിയത്.