കാ​​ര്യ​​വ​​ട്ടം: സ​​ഞ്ജു സാം​​സ​​ണും സ​​ല്‍​മാ​​ന്‍ നി​​സാ​​റും ക്യാ​​പ്റ്റ​​ന്‍ മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​നും മ​​ധ്യ​​നി​​ര​​യി​​ല്‍ ന​​ട​​ത്തി​​യ പോ​​രാ​​ട്ടം പൂ​​ര്‍​ണ​​മാ​​യി ഫ​​ലം ക​​ണ്ടി​​ല്ല.

അ​​തോ​​ടെ മ​​ഹാ​​രാ​​ഷ്‌​ട്ര​​യ്ക്ക് എ​​തി​​രാ​​യ ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ കേ​​ര​​ളം ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡ് വ​​ഴ​​ങ്ങി. 239 റ​​ണ്‍​സി​​ന് മ​​ഹാ​​രാ​​ഷ് ട്ര​​യെ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സി​​ല്‍ പു​​റ​​ത്താ​​ക്കി​​യ കേ​​ര​​ളം, 219നു ​​പു​​റ​​ത്താ​​യി. അ​​തോ​​ടെ സ​​ന്ദ​​ര്‍​ശ​​ക​​ര്‍​ക്ക് 20 റ​​ണ്‍​സി​​ന്‍റെ നി​​ര്‍​ണാ​​യ​​ക​​മാ​​യ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡ്.

ര​​ണ്ടാം ഇ​​ന്നിം​​ഗ്‌​​സി​​നാ​​യി ക്രീ​​സി​​ല്‍ എ​​ത്തി​​യ മ​​ഹാ​​രാ​​ഷ്‌​ട്ര ​മൂ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​മ്പോ​​ള്‍ വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ടാ​​തെ 51 റ​​ണ്‍​സ് എ​​ടു​​ത്തു. ഓ​​പ്പ​​ണ​​ര്‍​മാ​​രാ​​യ പൃ​​ഥ്വി ഷാ​​യും (37) അ​​ര്‍​ഷി​​ന്‍ കു​​ല്‍​ക്ക​​ര്‍​ണി​​യു​​മാ​​ണ് (14) ക്രീ​​സി​​ല്‍.

സ​​ഞ്ജു-​​സ​​ല്‍​മാ​​ന്‍

മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 35 റ​​ണ്‍​സ് എ​​ന്ന നി​​ല​​യി​​ലാ​​ണ് കേ​​ര​​ളം മൂ​​ന്നാം​​ദി​​നം ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് പു​​ന​​രാ​​രം​​ഭി​​ച്ച​​ത്. ക്രീ​​സി​​ല്‍ തു​​ട​​രു​​ക​​യാ​​യി​​രു​​ന്ന സ​​ച്ചി​​ന്‍ ബേ​​ബി​​യെ ഒ​​രു വ​​ശ​​ത്തു​​നി​​ര്‍​ത്തി സ​​ഞ്ജു സാം​​സ​​ണ്‍ റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി. നാ​​ലാം വി​​ക്ക​​റ്റി​​ല്‍ 40 റ​​ണ്‍​സ് സ​​ച്ചി​​നും സ​​ഞ്ജു​​വും ചേ​​ര്‍​ന്നു നേ​​ടി. 35 പ​​ന്തി​​ല്‍ ഏ​​ഴ് റ​​ണ്‍​സ് നേ​​ടി​​യ സ​​ച്ചി​​ന്‍ ബേ​​ബി പു​​റ​​ത്താ​​യ​​തോ​​ടെ ഈ ​​കൂ​​ട്ടു​​കെ​​ട്ട് പൊ​​ളി​​ഞ്ഞു.

തു​​ട​​ര്‍​ന്ന് മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​നും സ​​ഞ്ജും ചേ​​ര്‍​ന്ന് അ​​ഞ്ചാം വി​​ക്ക​​റ്റി​​ല്‍ 57 റ​​ണ്‍​സ് നേ​​ടി. കേ​​ര​​ള ഇ​​ന്നിം​​ഗ്‌​​സി​​ലെ ആ​​ദ്യ 50+ കൂ​​ട്ടു​​കെ​​ട്ടാ​​യി​​രു​​ന്നു ഇ​​ത്. 63 പ​​ന്തി​​ല്‍ ഒ​​രു സി​​ക്‌​​സും അ​​ഞ്ച് ഫോ​​റും അ​​ട​​ക്കം 54 റ​​ണ്‍​സ് നേ​​ടി​​യ സ​​ഞ്ജു പു​​റ​​ത്താ​​യ​​തോ​​ടെ ഈ ​​കു​​ട്ടു​​കെ​​ട്ടി​​നും വി​​രാ​​മം. സ്‌​​കോ​​ര്‍ 141ല്‍ ​​നി​​ല്‍​ക്കു​​മ്പോ​​ള്‍ മു​​ഹ​​മ്മ​​ദ് അ​​സ്ഹ​​റു​​ദ്ദീ​​നും (52 പ​​ന്തി​​ല്‍ 36) പു​​റ​​ത്ത്. തു​​ട​​ര്‍​ന്ന് സ​​ല്‍​മാ​​ന്‍ നി​​സാ​​ര്‍ (93 പ​​ന്തി​​ല്‍ 49) മാ​​ത്ര​​മാ​​ണ് കേ​​ര​​ള ഇ​​ന്നിം​​ഗ്‌​​സി​​ല്‍ തി​​ള​​ങ്ങി​​യ​​ത്.


മ​​ഹാ​​രാ​​ഷ്‌​ട്ര​​യ്ക്കു​​വേ​​ണ്ടി ജ​​ല​​ക് സ​​ക്‌​​സേ​​ന മൂ​​ന്നും മു​​കേ​​ഷ് ചൗ​​ധ​​രി, ര​​ജ്‌​​നീ​​ഷ് ഗു​​ര്‍​ബാ​​നി, വി​​ക്കി ഓ​​സ്വാ​​ള്‍ എ​​ന്നി​​വ​​ര്‍ ര​​ണ്ടു വി​​ക്ക​​റ്റ് വീ​​ത​​വും സ്വ​​ന്ത​​മാ​​ക്കി.

പോ​​യി​​ന്‍റ് ന​​ഷ്ടം

ര​​ഞ്ജി​​യു​​ടെ അ​​വ​​സാ​​ന ദി​​ന​​മാ​​യ ഇ​​ന്ന് മ​​ഹാ​​രാ​​ഷ്‌​ട്ര​​യെ എ​​റി​​ഞ്ഞി​​ട്ട​​ശേ​​ഷം ല​​ക്ഷ്യം അ​​ടി​​ച്ചെ​​ടു​​ത്തി​​ല്ലെ​​ങ്കി​​ല്‍ കേ​​ര​​ള​​ത്തി​​നു പോ​​യി​​ന്‍റ് ന​​ഷ്ടം സം​​ഭ​​വി​​ക്കും. നി​​ല​​വി​​ലെ സ്ഥി​​തി അ​​നു​​സ​​രി​​ച്ച് മ​​ത്സ​​രം സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ക്കാ​​നാ​​ണ് സാ​​ധ്യ​​ത. അ​​ങ്ങ​​നെ​​യെ​​ങ്കി​​ല്‍ ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡ് നേ​​ടി​​യ മ​​ഹാ​​രാ​​ഷ്‌​ട്ര​​ക്കാ​​ര്‍ മൂ​​ന്നു പോ​​യി​​ന്‍റ് നേ​​ടും. കേ​​ര​​ള​​ത്തി​​ന് ഒ​​രു പോ​​യി​​ന്‍റേ ല​​ഭി​​ക്കൂ.

പാ​​ട്ടി​​ദാ​​റി​​ന് ഡ​​ബി​​ള്‍

ഇ​​ന്‍​ഡോ​​ര്‍: ര​​ഞ്ജി ട്രോ​​ഫി ക്രി​​ക്ക​​റ്റി​​ല്‍ പ​​ഞ്ചാ​​ബി​​ന് എ​​തി​​രേ മ​​ധ്യ​​പ്ര​​ദേ​​ശി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍ ര​​ജ​​ത് പാ​​ട്ടി​​ദാ​​റി​​ന് ഇ​​ര​​ട്ട സെ​​ഞ്ചു​​റി. 332 പ​​ന്തി​​ല്‍ 205 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തെ നി​​ല്‍​ക്കു​​ന്ന ര​​ജ​​ത് പാ​​ട്ടി​​ദാ​​റി​​ന്‍റെ മി​​ക​​വി​​ല്‍ മ​​ധ്യ​​പ്ര​​ദേ​​ശ് ഒ​​ന്നാം ഇ​​ന്നിം​​ഗ്‌​​സ് ലീ​​ഡ് സ്വ​​ന്ത​​മാ​​ക്കി. സ്‌​​കോ​​ര്‍: പ​​ഞ്ചാ​​ബ് 232. മ​​ധ്യ​​പ്ര​​ദേ​​ശ് 519/8.

വി​​ദ​​ര്‍​ഭ, ഹ​​രി​​യാ​​ന ജ​​യി​​ച്ചു

ര​​ഞ്ജി ട്രോ​​ഫി ആ​​ദ്യ റൗ​​ണ്ട് പോ​​രാ​​ട്ട​​ത്തി​​ല്‍ നി​​ല​​വി​​ലെ ചാ​​മ്പ്യ​​ന്മാ​​രാ​​യ വി​​ദ​​ര്‍​ഭ ഇ​​ന്നിം​​ഗ്‌​​സി​​നും 179 റ​​ണ്‍​സി​​ന് നാ​​ഗ​​ലാ​​ന്‍​ഡി​​നെ ത​​ക​​ര്‍​ത്തു. നാ​​ലാം​​ദി​​നം​​ത​​ന്നെ വി​​ദ​​ര്‍​ഭ ജ​​യിച്ചു. സ്‌​​കോ​​ര്‍: വി​​ദ​​ര്‍​ഭ 463. നാ​​ഗ​​ലാ​​ന്‍​ഡ് 171, 113.

സൂ​​റ​​റ്റി​​ല്‍ റെ​​യി​​ല്‍​വേ​​സി​​നെ​​തി​​രേ ഇ​​റ​​ങ്ങി​​യ ഹ​​രി​​യാ​​ന 96 റ​​ണ്‍​സ് ജ​​യം നേടി. സ്‌​​കോ​​ര്‍: ഹ​​രി​​യാ​​ന 171, 205. റെ​​യി​​ല്‍​വേ​​സ് 128, 152.