സാത്വിക്-ചിരാഗ് സഖ്യം പുറത്ത്
Monday, October 20, 2025 1:44 AM IST
ഓഡെൻസ്: ഡെൻമാർക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിഫൈനലിൽ ഇന്ത്യയുടെ പുരുഷ ഡബിൾസ് ജോഡിയായ സാത്വിക്സായിരാജ് റാങ്കിറെഡ്ഢി- ചിരാഗ് ഷെട്ടി സഖ്യം സെമി ഫൈനലിൽ തോൽവി വഴങ്ങി പുറത്തായി. ജപ്പാന്റെ തകുരോ ഹോക്കി-യുഗോ കൊബയാഷി സഖ്യത്തോട് 68 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-23, 21-18, 16-21 സ്കോറിനാണ് പരാജയപ്പെട്ടത്.