മെഡൽ ഉറപ്പിച്ച് തൻവി
Saturday, October 18, 2025 12:22 AM IST
ഗോഹട്ടി: 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ലോക ബാഡ്മിന്റണ്‍ ജൂണിയർ ചാന്പ്യൻഷിപ്പ് സിംഗിൾസിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ തൻവി ശർമ.
2008നു (സൈന നെഹ്വാൾ) ശേഷം ചാന്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ വനിതാ താരമാണ് 16കാരിയായ തൻവി. ക്വാർട്ടറിൽ ജപ്പാന്റെ സാകി മാറ്റ്സുമോട്ടോയെ 13-15, 15-9, 15-1നു തോൽപ്പിച്ചു.