മിറാൻഡ ഹെഡ് കോച്ച്
Sunday, October 19, 2025 1:21 AM IST
ചെന്നൈ: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) വരുന്ന സീസണിൽ ചെന്നൈയിൻ എഫ്സി മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ കോച്ച് ക്ലിഫോർഡ് റെയ്സ് മിറാൻഡയെ നിയമിച്ചു.
24 മത്സരങ്ങളിൽ നിന്ന് 27 പോയിന്റ് മാത്രം നേടി പട്ടികയിൽ 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ശേഷം ക്ലബ് വിട്ട ഓവൻ കോയലിന് പകരക്കാരനായാണ് മിറാൻഡ ചുമതലയേറ്റത്.
എഎഫ്സി പ്രോ ലൈസൻസ് ഹോൾഡറായ മിറാൻഡ നേരത്തേ എഫ്സി ഗോവ, ഒഡീഷ എഫ്സി, മോഹൻ ബഗാൻ എസ്ജി ടീമുകളുടെ അസിസ്റ്റന്റ് കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.