തൻവി ഫൈനലിൽ
Sunday, October 19, 2025 1:21 AM IST
ഗുവാഹത്തി: ലോക ബാഡ്മിന്റണ്‍ ജൂണിയർ പെണ്‍കുട്ടികളുടെ സിംഗിൾസ് ഫൈനലിൽ പ്രവേശിച്ച് ഇന്ത്യയുടെ തൻവി ശർമ.
സെമി ഫൈനലിൽ ചൈനയുടെ ഏഷ്യൻ ജൂണിയർ ചാന്പ്യൻഷിപ്പ് വെള്ളി മെഡൽ ജേതാവ് ലിയു സി യായെ 15-11, 15-9 നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുത്തിയാണ് തൻവി ഫൈനലിൽ കടന്നത്.
ഇന്ന് നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ഒന്നാം സീഡായ തൻവി രണ്ടാം സീഡ് തായ്ലന്‍ഡിന്റെ അന്യപത് ഫിചിത്പ്രീചാസക്കിനെ നേരിടും.
വിജയത്തോടെ ലോക ജൂണിയർ ഫൈനലിലെത്തുന്ന അഞ്ചാമത് ഇന്ത്യൻ താമരാമയി 16 കാരി തൻവി. അപർണ പോപ്പറ്റ് (1996), സൈന നെഹ്വാൾ (2006, 2008), സിറിൽ വർമ (2015), ശങ്കർ മുത്തുസാമി (2022) എന്നിവരടങ്ങുന്ന പട്ടികയിലാണ് തൻവി ഇടം നേടിയത്. 17 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് തൻവി മെഡൽ നേട്ടം ഇന്ത്യയിലെത്തിക്കുന്നത്.