സുൽത്താൻ ഓഫ് ജോഹർ കപ്പ് : ഇന്ത്യൻ ജൂണിയേഴ്സിന് വെള്ളി
Monday, October 20, 2025 1:44 AM IST
ജോഹർ (മലേഷ്യ): സുൽത്താൻ ഓഫ് ജോഹർ കപ്പ് ജൂണിയർ ഹോക്കിയിൽ ഇന്ത്യക്കു വെള്ളി മെഡൽ. ഫൈനലിൽ ഓസ്ട്രേലിയയോട് ഇന്ത്യൻ ജൂണിയർ ടീം പൊരുതിത്തോറ്റു. സ്കോർ: 2-1.
13-ാം മിനിറ്റിൽ ഇയാൻ ഗ്രോബലാറിന്റെ ഗോളിൽ ലീഡ് നേടിയ ഓസ്ട്രേലിയയ്ക്കെതിരേ 2-ാം ക്വാർട്ടറിന്റെ തുടക്കത്തിൽ എക്കയുടെ ഗോളിൽ ഇന്ത്യ ഒപ്പമെത്തി. 59-ാം മിനിറ്റിൽ ഗ്രോബലാറിന്റെ അടുത്ത ഗോൾ ഇന്ത്യക്ക് തിരിച്ചടിയായി.
സുൽത്താൻ ഓഫ് ജോഹർ കപ്പിൽ ഇന്ത്യയുടെ അഞ്ചാം വെള്ളി മെഡലാണിത്. കഴിഞ്ഞ രണ്ട് പ്രാവശ്യവും വെങ്കല മെഡലായിരുന്നു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ പി.ആർ. ശ്രീജേഷായിരുന്നു ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകൻ.