റി​​യാ​​ദ്: സൗ​​ദി പ്രോ ​​ലീ​​ഗി​​ൽ അ​​ൽ ഫ​​ത്തേ​​ഹി​​നെ ഒ​​ന്നി​​നെ​​തി​​രേ അ​​ഞ്ചു​​ ഗോ​​ളു​​ക​​ൾ​​ക്ക് തോ​​ൽ​​പ്പി​​ച്ച് അ​​ൽ ന​​ാസർ. ജാ​​വോ ഫെ​​ലി​​ക്സ് ഹാ​​ട്രി​​ക് ഗോ​​ൾ നേ​​ടി​​യ​​പ്പോ​​ൾ ക്രി​​സ്റ്റാ​​നോ റൊ​​ണാ​​ൾ​​ഡോ ഒ​​രു ഗോ​​ളു​​മാ​​യി ക​​ളം നി​​റ​​ഞ്ഞു. കിം​​ഗ്സ്‌ലി കോ​​മ​​ൻ ശേ​​ഷി​​ക്കു​​ന്ന ഒ​​രു ഗോ​​ൾ നേ​​ടി. ജാ​​വോ​​യു​​ടെ സീ​​സ​​ണി​​ലെ ര​​ണ്ടാം ഹാ​​ട്രി​​ക്ക് നേ​​ട്ട​​മാ​​ണി​​ത്. റൊ​​ണാ​​ൾ​​ഡോ 800 ക്ല​​ബ് ഗോ​​ളു​​ക​​ൾ എ​​ന്ന ച​​രി​​ത്ര നേ​​ട്ട​​ത്തി​​ലും തൊ​​ട്ടു.


സ്വ​​പ്നസ​​മാ​​ന​​മാ​​യ കു​​തി​​പ്പാ​​ണ് അ​​ൽ ന​​ാസർ ഇ​​ത്ത​​വ​​ണ സൗ​​ദി പ്രൊ ​​ലീ​​ഗി​​ൽ ന​​ട​​ത്തു​​ന്ന​​ത്. സീ​​സ​​ണി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ങ്ങ​​ളി​​ലും വി​​ജ​​യി​​ച്ചു. നേ​​ര​​ത്തേ 2014-15, 2018-19 സീ​​സ​​ണു​​ക​​ളി​​ൽ മാ​​ത്ര​​മാ​​ണ് ക്ല​​ബ് ഇ​​ങ്ങ​​നെ​​യൊ​​രു കു​​തി​​പ്പ് ന​​ട​​ത്തി​​യ​​ത്. ആ ​​ര​​ണ്ട് സീ​​സ​​ണി​​ലും കി​​രീ​​ടം നേ​​ടാ​​നും ടീ​​മി​​ന് സാ​​ധി​​ച്ചു.