അന്പെയ്ത്ത് ചരിത്രസ്വർണം
Friday, September 6, 2024 12:08 AM IST
പാരീസ്: 2024 പാരാലിന്പിക്സിൽ ഇന്ത്യയുടെ ഹർവിന്ദർ സിംഗിനു ചരിത്രസ്വർണം. വ്യക്തിഗത റിക്കർവ് ഓപ്പൺ വിഭാഗത്തിൽ ഹർവിന്ദർ സ്വർണത്തിൽ മുത്തമിട്ടു. പാരാലിന്പിക് ചരിത്രത്തിൽ ഇന്ത്യയുടെ ഒരു താരം അന്പെയ്ത്തിൽ സ്വർണം നേടുന്നത് ഇതാദ്യമാണ്.
ക്ലബ് ത്രോബോളിൽ ഇന്ത്യക്കായി ധരംബീറും സ്വർണം സ്വന്തമാക്കി. പുരുഷ എഫ്51 വിഭാഗത്തിലായിരുന്നു ധരംബീറിന്റെ സുവർണ നേട്ടം. ഈയിനത്തിൽ ഇന്ത്യയുടെ പ്രണവ് സൂർമ വെള്ളി സ്വന്തമാക്കി. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 24ൽ എത്തി.